0%

Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]

വൈഷ്ണവം 8

Vaishnavam Part 8 | Author : Khalbinte Porali | Previous Part

ഉദയ സൂര്യന്‍റെ പൊന്‍കിരണം ജനലിലുടെ ബെഡിലെത്തി. അന്ന് പതിവിലും നേരത്തെ പിറ്റേന്ന് രാവിലെ കണ്ണന്‍ എണിറ്റു. ഒരു പക്ഷേ സ്ഥലം മാറി കിടന്നത് കൊണ്ടാവും.... തന്‍റെ സഹദര്‍മ്മിണി എപ്പോഴെ സ്ഥലം കാലിയാക്കിയിരുന്നു. പയ്യെ എണിറ്റു. ബാത്ത് റൂമിലേക്ക് പോയി. പല്ലുതേപ്പും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. നേറെ പൂമുഖത്തേക്കിറങ്ങി.പത്രമിടാന്‍ വരുന്ന ചെക്കന്‍ സൈക്കിളില്‍ വരുന്നതാണ് ഇന്നത്തെ കണി... ചെക്കന്‍ വന്ന് ഇന്നത്തെ പത്രം പൂമുഖത്തേക്ക് വലിച്ചെറിഞ്ഞ് സൈക്കിള്‍ ഒന്ന് കറക്കിയെടുത്ത് തിരിച്ചു പോയി... ഒരാള്‍ അവിടെ നില്‍ക്കുന്നുണ്ട് എന്ന ഒരു ഭാവം പോലും അവനുണ്ടായിട്ടില്ല. ദേ വന്നു ദാ പോയി ആ രീതിയായിരുന്നു അവന്.... പത്രം പൂമുഖത്ത് നിലത്ത് കിടക്കുന്നുണ്ട്. കണ്ണന്‍ നേരെ അതിന്‍റെയടുത്തേക്ക് ചെന്നു. അടുത്ത ഇരിക്കാന്‍ തിണ്ണ ഉണ്ടെങ്കില്‍ കുടെ ഒരു ആവേശത്തിന് നിലത്തിരുന്നു പത്രം എടുത്ത് നോക്കി. ആദ്യപേജ് ഒന്ന് നോക്കി. അവന് പറ്റിയ വാര്‍ത്തയൊന്നുമില്ല. സ്ഥിരം കുഭകോണവും പിഡനവും കൊലയും അപകടങ്ങളും തന്നെ... പിന്നെ പത്രം തിരിച്ച് സ്പോര്‍ട്ട് പേജിലേക്ക് കയറി. എല്ലാ വര്‍ത്തകളും സൂക്ഷ്മമായി വയിച്ചു. പിന്നെ സിനിമ പേജും.... പുതിയ വല്ല പടവും വന്നിട്ടുണ്ടോ എന്നറിയണ്ടേ.... അങ്ങിനെ വായിച്ചുകൊണ്ടിരിക്കെ ശേഖരന്‍ വീടിനുള്ളില്‍ നിന്ന് വന്നു. കുറച്ച് മാറി തിണ്ണമേല്‍ ഇരുന്നു കണ്ണനെ നോക്കി.... കണ്ണാ.... എന്താ അവിടെയിരിക്കുന്നേ.... ശേഖരന്‍ ചോദിച്ചു.... അത്.... അങ്കിളേ.... ഛെ... അച്ഛാ... പത്രം കണ്ടപ്പോ ഒന്ന് വായിച്ചിരുന്നുപോയാതാ.... ഹാ... ശേഖരന്‍റെ മുഖത്ത് കണ്ണന്‍ അങ്കിളേ മാറ്റി അച്ഛാ

💬 Comments

View all comments