Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]
നോക്കി കണ്ണുരുട്ടി. വിലാസിനി ചിന്നുവിനെ നോക്കി. പിന്നെ അവളോടു തന്‍റെ മുന്നില്‍ കണ്ണന്‍റെ അടുത്ത് വന്ന് നില്‍ക്കാന്‍ പറഞ്ഞു. അവള്‍ വേറെ വഴിയില്ലാതെ കണ്ണന്‍റെ അടുത്ത് വന്നു നിന്നു.
വിലാസിനി രണ്ടു പേരോടും തലയില്‍ കൈ വെച്ച് സത്യം ചെയ്യിപ്പിച്ചു.
പ്രതലിന് ശേഷം അവര്‍ എയര്‍പോട്ടിലേക്കിറങ്ങി. കാറില്‍ ഡ്രെസും മറ്റും പാക്ക് ചെയ്ത് ബാഗുകള്‍ കയറ്റി. കോഴിക്കോട് നിന്നാണ് ഫ്ലൈറ്റ്. ആദ്യം മുംബൈലേക്ക് അവിടെ നിന്ന് പഞ്ചാബിലെ ലുധിയാന എയര്‍പോര്‍ട്ടിലേക്ക്.
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് ചെക്കിന്‍ കഴിഞ്ഞ് ഫ്ലൈറ്റിലേക്ക് കയറി. ആദ്യമായി ഏയര്‍പോര്‍ട്ടും വിമാനത്തിനെ കാണുന്നതിന്‍റെയും അടുത്ത് നിന്ന് കാണുന്നതിന്‍റെയും വിമാനത്തിന്‍റെ ഉള്‍വശവും കാണുന്നതിന്‍റെയും അത്ഭുതവും സന്തോഷവും ചിന്നുവില്‍ പ്രകടമായിരുന്നു.
അവര്‍ അവര്‍ക്ക് നല്‍കിയ സീറ്റില്‍ പോയി ഇരുന്നു. ചിന്നുവിന് വിന്‍ഡോ സീറ്റായിരുന്നു. അവള്‍ അതിലുടെ ഏയര്‍പോര്‍ട്ടും റണ്‍വേും നോക്കി ഇരുന്നു. അധികം വൈകാതെ ഫ്ലൈറ്റ് പുറപ്പെടുന്നതിനുള്ള അനോണ്‍സ്മെന്‍റ് വന്നു.
അതുവരെ സന്തോഷത്തോടെ ഇരുന്നിരുന്ന ചിന്നുവിന്‍റെ മുഖം മാറാന്‍ തുടങ്ങി. അവളില്‍ പേടി ചെറുതായി വന്നു തുടങ്ങി. അവള്‍ അടുത്തിരുന്ന കണ്ണന്‍റെ കൈപത്തിയില്‍ മുറുക്കി പിടിച്ചു.
കണ്ണന്‍ അവളെ നോക്കി. മുഖത്ത് ഒരു പേടി നിഴലടിച്ചിരിക്കുന്നു. എയര്‍ഹോഴ്സ് വന്നു സീറ്റ് ബെല്‍റ്റിടാന്‍ പറഞ്ഞു. അവളുടെ പരിഭ്രമം കണ്ട് കണ്ണന്‍ തന്നെ അവള്‍ക്ക് സീറ്റ് ബെല്‍ട്ടിട്ടു കൊടുത്തു.
ഫ്ലൈറ്റ് റണ്‍വേയിലേക്കായി ചലിച്ച് തുടങ്ങി. കണ്ണന്‍റെ കൈയില്‍ ചിന്നുവിന്‍റെ കൈ ശക്തിയില്‍ അമരാന്‍ തുടങ്ങി. അവളുടെ മുഖത്ത് ഭയഭാവം....
ചിന്നു.... കണ്ണന്‍ വിളിച്ചു....
ചിന്നു തിരിഞ്ഞ് നോക്കി....
എന്ത് പറ്റീ.... കണ്ണന്‍ ചോദിച്ചു....
അറിയില്ല.... എന്തോ ഒരു പേടി.... കണ്ണേട്ടാ....
💬 Comments
View all comments