0%

Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]

എനിക്ക് ഇപ്പോ ബാത്ത്റൂമില്‍ പോണം.... ദേ... പെണ്ണേ.... വിമാനം മുകളില്‍ എത്തട്ടെ.... അത് വരെ പിടിച്ച് നില്‍ക്ക്.... കണ്ണന്‍ അവളുടെ അസ്ഥാനത്തുള്ള ആവശ്യം കേട്ട് സ്വല്‍പം മുഖം വീര്‍പ്പിച്ച് പറഞ്ഞു. ഇത്രയും നേരം ന്നും തോന്നിയില്ല.... ഇപ്പോ എന്തോ അങ്ങിനെയൊക്കെ തോന്നുന്നു. പേടി കൊണ്ടാണവോ.... ചിന്നു നിസഹയതയോടെ പറഞ്ഞു. ആദ്യമായത് കൊണ്ടാണ്.... നീ കണ്ണടച്ചിരുന്നോ.... കണ്ണേട്ടന്‍ കുടെയുണ്ട്..... കണ്ണന്‍ അവളെ സമാധാനിപ്പിച്ചു. ചിന്നു കണ്ണന്‍റെ കൈകളെ മുറുകെ പിടിച്ച് കണ്ണടച്ചിരുന്നു. അടുത്തിരിക്കുന്ന റോയിലെ രണ്ടുപേര്‍ ഇത് കണ്ട് ചിരിക്കുന്നുണ്ട്. കണ്ണന്‍ രണ്ടു കണ്ണും ചിമ്മി ചിരിച്ച് കാണിച്ചു. ഫ്ലൈറ്റ് പതിയെ റണ്‍വേയിലുടെ ചലിച്ച് പയ്യെ പൊങ്ങി തുടങ്ങി. പയ്യെ പയ്യെ ആകാശത്തെത്തി. ചിന്നു ഇപ്പോഴും കണ്ണടച്ചിരിക്കുകയാണ്. അത്യവശ്യം മുകളിലെത്തിയപ്പോ കണ്ണന്‍ ചിന്നുവിന്‍റെ ചെവിയില്‍ പറഞ്ഞു.... ചിന്നൂ.... ഇനി കണ്ണ് തുറന്നോ..... ചിന്നു കണ്ണുകള്‍ തുറന്നു. കണ്ണന്‍ ഒരു ചിരി പാസാക്കി. അവള്‍ കണ്ണനെ തന്നെ നോക്കി ഇരുന്നു. ഡീ.... എന്‍റെ മുഖത്ത് നോക്കാതെ പുറത്തേക്ക് നോക്ക്..... അവിടെയാ നിനക്കുള്ള കാഴ്ച..... അവള്‍ ചെറിയ പേടിയോടെ തന്നെ വിന്‍ഡോയിലുടെ പുറത്തേക്ക് നോക്കി. നിമിഷനേരം കൊണ്ട് ഭയം നിറഞ്ഞിരുന്ന അവളുടെ കണ്ണുകള്‍ അത്ഭുതം നിറഞ്ഞു.
മേഘശകലങ്ങള്‍ക്കിടയിലുടെ ഫ്ലൈറ്റ് പറന്നുകന്നപ്പോള്‍ മേഘങ്ങളെ അടുത്ത് കണ്ട സന്തോഷത്തില്‍ ചിന്നു സന്തോഷിച്ചിരുന്നു.... അതേയ്.... ബാത്ത്റൂമില്‍ പോണ്ടേ.... കണ്ണന്‍ ചോദിച്ചു.... വേണ്ട.... ഇങ്ങനെയിരുന്ന മതി.... ചിന്നു പുറത്തേക്ക് നോക്കി തന്നെ മറുപടി കൊടുത്തു... രണ്ടു മണിക്കുര്‍ കൊണ്ട് ഫ്ലൈറ്റ് മുംബൈയിലെത്തി. ചിന്നു.... ഫ്ലൈറ്റ് ഇനി താഴെ ഇറങ്ങും.... റണ്‍വേ തട്ടുമ്പോ കുലുക്കമൊക്കെ ഉണ്ടാവും... അപ്പോ വിളിച്ചു

💬 Comments

View all comments