0%

Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]

കാറി നാണം കെടുത്തരുത്... അപ്പോ എന്തെലും പറ്റുമോ.... ചിന്നു പേടിയോടെ ചോദിച്ചു.... ഇല്ല.... നീ നേരത്തെ പോലെ എന്‍റെ കൈ പിടിച്ച് കണ്ണടച്ചിരുന്നോ.... എന്തു പറ്റിയാലും നമ്മള്‍ ഒന്നിച്ച് പോരെ..... കണ്ണന്‍ ധൈര്യം പകര്‍ന്നു... വിമാനം ഇറങ്ങുന്നതിന് മുമ്പ് കണ്ണന്‍ ഇങ്ങനെ ചിന്നുവിന് നിര്‍ദ്ദേശം കൊടുത്തു. അവള്‍ പറഞ്ഞ പോലെ അനുസരിച്ചിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ ഒരു മണിക്കുര്‍ ടൈം ഉണ്ടായിരുന്നു. ഈ സമയം കണ്ണന്‍ ചിന്നുവിനെ എയര്‍പോര്‍ട്ട് ചുറ്റി കാണിച്ചു. ഒരു കൊട്ടാരം പോലെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്‍റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട്.... കാഴ്ചകള്‍ കണ്ട് ചിന്നുവും കണ്ണനും കൈകള്‍ കോര്‍ത്തുപിടിച്ച് നടന്നു നിങ്ങി.... പിന്നെ സമയമായപ്പോള്‍ മുംബൈ ലുധിയാന ഫ്ലൈറ്റിലേക്ക് ചെന്നു... അത് ഇത്തിരി സമയമെടുത്ത ട്രിപ്പായിരുന്നു... ഏഴു മണിക്കുറെടുത്തു ലുധിയാനയില്‍ എത്താന്‍.... ഭക്ഷണം ഫ്ലൈറ്റില്‍ നിന്ന് കഴിച്ചു. അങ്ങനെ രാത്രി എഴു മണിയോടെ ലുധിയാനയില്‍ എത്തി. അവിടെ കണ്ണന്‍റെ ഒരു കുട്ടുകാരനുണ്ട്. സുര്‍ബദ്ദര്‍ സിംഗ്. പണ്ട് ട്രിപ്പ് പോയപ്പോ പരിചയപ്പെട്ടതാണ്. ഇതാണ് യാത്രകളുടെ സൗഭാഗ്യം. അറിയാത്ത നാട്ടില്‍ ഇതുവരെ കാണാത്ത ആളുകളെ പരിചയപ്പെടാനും അവരെ അറിയാനും സാധിക്കും. സുര്‍ബദ്ദര്‍ അവിടെ ഒരു ട്രവലര്‍ ഏജന്‍സി നടത്തുകയാണ്. അവന്‍ ഏയര്‍പോര്‍ട്ടില്‍ വന്നിരുന്നു. പഞ്ചാബില്‍ ചുറ്റിയടിക്കാന്‍ അവനോട് ഒരു കാര്‍ ഏര്‍പാട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. സുര്‍ബദ്ദര്‍ ഇരുവരെയും ഏക്സിറ്റ് ഗേറ്റില്‍ കാത്തിരുന്നിരുന്നു. കണ്ണന്‍ പഴയ ഫ്രണ്ടിന്‍റെ അലിംഗനം ചെയ്തു. പിന്നെ തന്‍റെ സഹധര്‍മ്മിണിയെ പരിചയപ്പെടുത്തി. സുര്‍ബദ്ദറിന് ഹിന്ദിയും ഇംഗ്ലീഷും നന്നായി അറിയാം. അതുകൊണ്ട് ആശയവിനിമയം ഒരു പ്രശ്നമായില്ല. ആദ്യം അവര്‍ ഒന്നിച്ച് പോയത്

💬 Comments

View all comments