0%

Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]

സുര്‍ബദ്ദറിന്‍റെ വീട്ടിലേക്കാണ്. അവിടെ സുര്‍ബദ്ദറിന്‍റെ അച്ഛനും അമ്മയും ഭാര്യയും ഒരാള്‍ കുട്ടിയും ഉണ്ട്. എല്ലാവരും പരമ്പരാഗതമായ സിക്ക് വേഷത്തിലാണ്. സുര്‍ബദ്ദറിനെ പരിചയമുണ്ടെങ്കിലും അയാളുടെ വീട്ടില്‍ കണ്ണന്‍ പോകുന്നത് ആദ്യമായാണ്. അവിടെ നിന്നായിരുന്നു രാത്രി ഭക്ഷണം... ചപ്പാത്തിയും ധാല്‍കറിയും. അവിടെത്തെ സ്ത്രീ ജനങ്ങളോട് അധികം സംസാരിക്കാന്‍ നിന്നില്ല. ഭാഷ അതാണ് മുഖ്യ കാരണം. സുര്‍ബദ്ദറിന്‍റെ അച്ഛന്‍ പഴയ പട്ടാളകാരനായിരുന്നു അയാള്‍ക്ക് ഹിന്ദി അറിയാം. കുറച്ച് നേരം അയാളുടെ പഴയ അതിര്‍ത്ഥി തള്ളും കേട്ട് അവര്‍ ഇറങ്ങി. രാത്രിയിലേക്ക് അവിടെത്തെ ഒരു ഫോട്ടലില്‍ റൂം ബുക്ക് ചെയ്തത് കൊണ്ട് രാത്രി അവിടെ തങ്ങാന്‍ അവര്‍ പറഞ്ഞത് നിരസിക്കേണ്ടി വന്നു. പോരാന്‍ നേരം സുര്‍ബദ്ദര്‍ ഏയര്‍പോര്‍ട്ടില്‍ നിന്ന് അവരെ കുട്ടി കൊണ്ടു വന്ന കാറിന്‍റെ കീ കണ്ണനെ സുര്‍ബദ്ദര്‍ ഏല്‍പിച്ചു. ഇനി രണ്ടു ദിവസം പഞ്ചാബിലെ യാത്ര അതിലാണ്. രാത്രി പത്ത് മണിയോടെ ഹോട്ടലിലെത്തി. ബുക്കിംഗ് മേസേജ് കാണിച്ച് മറ്റു ഫോര്‍മാലിറ്റി തീര്‍ത്ത് റൂമിലെത്തി. നല്ല യാത്ര ക്ഷീണമുണ്ട് രണ്ടാള്‍ക്കും. അതുകൊണ്ട് ഫ്രഷായി കിടക്കാന്‍ തിരുമാനിച്ചു. കണ്ണന്‍ അലറാം റെഡിയാക്കി ബെഡില്‍ കിടന്നു. അപ്പോഴാണ് ചിന്നു എന്തോ തിരയുന്ന പോലെ കണ്ണന് തോന്നിയത്....
എന്താ ചിന്നു തിരയുന്നത്, കിടക്കുന്നില്ലേ... കണ്ണന്‍ ചോദിച്ചു. കണ്ണേട്ടാ.... ഇവിടെ രണ്ട് തലയണയേ ഉള്ളു.... ചിന്നു ഇത്തിരി വിഷമത്തോടെ പറഞ്ഞു. കണ്ണന്‍ അപ്പോഴാണ് കാര്യം മനസിലായത്. ഇന്ന് അവര്‍ക്കിടയില്‍ തലയണ മതില്‍ ഇല്ല. എന്നാല്‍ അവന്‍ അമ്മയ്ക്ക് കൊടുത്ത വാക്ക് തെറ്റിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിനാല്‍ അധികം പറയാന്‍ നിന്നില്ല.... ഞാന്‍ നിന്നെ കയറി പിടിക്കാനൊന്നും വരുന്നില്ല... നീ

💬 Comments

View all comments