Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]
ദേഷ്യത്തോടെ ചോദിച്ചു....
നീ എണിറ്റ് ഫ്രഷാവ്.... നമ്മുക്ക് നേരത്തെ ഇറങ്ങണം.... കണ്ണന്‍ പറഞ്ഞു...
അതോടെ വേറെ വഴിയില്ലാതെ അവള്‍ കണ്ണുതിരുമ്മി പിന്നെ ഡ്രസെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു.
അരമണിക്കുറിലധികം എടുത്തു അവള്‍ ഇറങ്ങാന്‍. അപ്പോഴെക്കും കണ്ണന്‍ അവനുള്ള ഡ്രസ് എടുത്ത് വെച്ചിരുന്നു. അവള്‍ ഇറങ്ങിയ ശേഷമാണ് അവന്‍ കുളിക്കാന്‍ കയറിയത്. പത്ത് മിനിറ്റെ അവന്‍ എടുത്തുള്ളു.
ഒരുക്കങ്ങള്‍ കഴിഞ്ഞ് അഞ്ചുമണിയോടെ അവര്‍ റൂമില്‍ നിന്നിറങ്ങി. കാറില്‍ കയറി ദുര്‍ഗ്ഗസ്ഥാനിലേക്ക് വെച്ചു പിടിച്ചു.
പതിനഞ്ച് മിനിറ്റേ കാറില്‍ ഉണ്ടായിരുന്നുള്ളു. കാര്‍ ഒരു മരത്തിന്‍റെ ചുവട്ടില്‍ ചെന്ന് നിര്‍ത്തി. ചിന്നു കണ്ണനെ നോക്കി. അവന്‍ അവളോട് ഇറങ്ങാന്‍ പറഞ്ഞു. ചുറ്റും ആകെ ഇരുട്ട്.... ചുറ്റും മരങ്ങള്‍ കാണാം... വേറെയൊന്നുമില്ല. അവര്‍ തങ്ങളുടെ ഫോണിലെ ഫ്ളാഷ് ഓണാക്കി.
കണ്ണന്‍ തോളില്‍ ചെറിയ ഒരു ഹാന്‍ബാഗുമിട്ട് മുന്നില്‍ നടന്നു. ചിന്നു പിറകെയും....
കണ്ണേട്ടാ.... എങ്ങോട്ടാ ഈ പോകുന്നേ....
ദുര്‍ഗ്ഗസ്ഥാനിലേക്ക്.....
കാറില്‍ പോയികുടെ.....
ഇല്ല.... ഇതുവരെ കാര്‍ പോകു...
ഇനി കുറെ ഉണ്ടോ....
ഹാ.... കുറച്ച് ഉണ്ട്.... നീ വാ....
കുറച്ച് കഴിഞ്ഞപ്പോ കല്ലില്‍ കൊത്തി ശരിയാക്കിയ പടികള്‍ കണ്ടു. കണ്ണന്‍ അവളുടെ കൈ പിടിച്ച് കയറാന്‍ തുടങ്ങി. മുകളിലേക്ക്....
ചിന്നു പതിയെ നോക്കി നോക്കി പടികള്‍ കയറി. പടികള്‍ വളഞ്ഞ് തിരിഞ്ഞ് പോകുന്നു. ഇരുട്ടായത് കൊണ്ട് എത്ര ഉയരമുണ്ടേന്ന് അറിയില്ല....
കണ്ണേട്ടാ.... ഈ പടികള്‍ കുറയുണ്ടോ.... ചിന്നു സ്വല്‍പം പേടിയില്‍ ചോദിച്ചു...
ഹാ.... ഉണ്ട്.... ഒരു ആയിരത്തോളം ഉണ്ടാവും.... കണ്ണന്‍ നിസരമെന്ന രീതിയില്‍ മറുപടി നല്‍കി....
ന്‍റെ കൃഷ്ണ..... ആയിരമോ.... പെട്ടെന്ന് നടത്തം നിര്‍ത്തി
💬 Comments
View all comments