Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]
നിന്ന് ചിന്നുവിന്‍റെ കൈ പിടിച്ച് അതിനപ്പുറത്തുള്ള കരിങ്കല്ലില്‍ തീര്‍ത്ത ഇരുപ്പിടത്തിലേക്ക് ചെന്നു.
കിഴക്കെ ചക്രവാളം ചുവന്നു തുടങ്ങിയിരുന്നു. അവളെ ഇരുപ്പിടത്തില്‍ ഒറ്റയ്ക്കിരുത്തി കിഴക്കെ ചക്രവാളത്തിലെക്ക് നോക്കി നില്‍ക്കാന്‍ പറഞ്ഞു.
കാഴ്ചകളുടെ വസന്തം അവിടെ തുടങ്ങുകയായിരുന്നു.
നേരെ മേഘങ്ങള്‍ ഒരു പട്ടുമെത്ത പോലെ നിങ്ങുന്നു. അതിന് അറ്റത്തായി രണ്ടു പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്ന് അരുണകീരണം ഉയരുന്നു. ചുവന്ന ചക്രവാളത്തിന് വെള്ളുത്ത മേഘത്തിന്‍റെ മണിമെത്ത....
പയ്യെ ഉയര്‍ന്നു വരുന്ന സൂര്യനെ കണ്ട് ചിന്നുവിന്‍റെ കണ്ണ് അത്ഭുതം കൊണ്ട് വിടര്‍ന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭുതി. പ്രകൃതിസൗന്ദര്യം മനസിനെ സന്തോഷിപ്പിക്കുന്നു.
വൗ..... നയനസുഖത്തില്‍ ചിന്നു പതിയെ പറഞ്ഞു പോയി...
അപ്പോഴെക്കും തെക്കു നിന്ന് ചൂടുകാറ്റടിച്ചു തുടങ്ങി. അത് മുന്നിലെ പരവതാനി പോലുള്ള മേഘങ്ങളെ തഴുകി കൊണ്ടു പോയി. അതോടെ താഴ് വരയിലെ സൗന്ദര്യവും കണ്ണില്‍ തെളിഞ്ഞു. കാറ്റടിക്കുമ്പോള്‍ ചെമ്പകത്തിന്‍റെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറി വരുന്നു.
പുറകില്‍ നിന്ന് പല തരത്തിലുള്ള സംഗീതഉപകരണത്തിന്‍റെ ശബ്ദം കേള്‍ക്കുന്നുണ്ട്.
മുന്നിലെ മേഘപടലം മാറിയപ്പോ താഴ് വരയിലെ ഹരിതഭംഗി തെളിഞ്ഞു വന്നു.
നോക്കത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന ഗോതവ് പാടങ്ങള്‍... അതിനിടയിലുടെയുള്ള മണ്‍പാതകള്‍. അങ്ങിങ്ങായി വീടുകള്‍. ആരാധാനലയങ്ങള്‍, ചന്തകള്‍. എങ്ങും പഞ്ചാബിന്‍റെ കണ്ണിന് കുളിര്‍മയുള്ള കാഴ്ചകള്‍ മാത്രം....
പാടങ്ങള്‍ക്ക് ഇടയിലെ റെയില്‍ പാതയിലുടെ ഒരു ട്രയിന്‍ പോവുന്നുണ്ടായിരുന്നു. പച്ച വിരിച്ച് കിടക്കുന്ന പാടങ്ങളെ കീറി മുറിക്കുന്ന പോലെ ട്രെയിന്‍ കുതിച്ചുപായുന്നു.
ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ സാധിക്കാത്ത ദൃശ്യഭംഗി. ചുവന്ന ആകാശം, വെള്ള മേഘതടം, പച്ച ഭൂമി....
നാവില്‍ ഇപ്പോഴും നെരെത്ത കുടിച്ച വെള്ളത്തിന്‍റെ സ്വാദ് നില്‍ക്കുന്നുണ്ട്.
മന്ദമാരുതന്‍ ശരീരത്തെ
💬 Comments
View all comments