Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]
ശബ്ദം മാത്രം.... ഇപ്പോഴും ഇരുട്ട് മാറിയിട്ടില്ല.... സുര്യന്‍ വരാന്‍ ലേറ്റാണെന്ന് തോന്നുന്നു...
കുറച്ച് പടികള്‍ കയറിയപ്പോഴെക്കും അവര്‍ മുകളില്‍ എത്തി. അവിടെയാകെ ചെമ്പകത്തിന്‍റെയും മുല്ലയുടെയും സുഗന്ധം.... ആകെ കാറ്റു വിളയാടുന്ന ഏരിയ....
കാര്യമായി കാഴ്ചയൊന്നും കാണുന്നില്ല. കുറച്ചകലെ ഒരു മണ്ഡപവും ദീപസ്തംഭവും കാണാം. അതിനു പിറകില്‍ കുറച്ച് മരങ്ങളും ഒരു പാറയും.
ചിന്നു ചുറ്റും നോക്കി. കിതപ്പ് മാറിയിട്ടില്ല.... സുഗന്ധം മുക്കിലേക്ക് അടിച്ച് കയറുന്നുണ്ട്. ഇടയ്ക്ക് ഒരു സംഗീതം വരുന്നുണ്ട്. കുറച്ചധികം പഴയ സംഗീതോപകരണങ്ങളുടെ ശബ്ദം ഓരേ സമയം കേള്‍ക്കുന്നുണ്ട്. മറ്റു പ്രത്യകതയൊന്നും കാണുന്നില്ല....
ഇ.... ഇവിടെയെന്താ ക... കണ്ണേട്ടാ.... കാ... കാണാനുള്ളത്.... കിതപ്പിന്‍റെ കുടെ ചിന്നു ചോദിച്ചു.
നീ... വാ കാണിച്ചു തരാം.... കണ്ണന്‍ ഇത്രയും പറഞ്ഞ് അവളുടെ കൈ പിടിച്ച് മണ്ഡപത്തിന്‍റെ ഭാഗത്തേക്ക് നടന്നു. മണ്ഡപത്തിനടത്തെത്തിയപ്പോഴാണ് അതൊരു കല്ലില്‍ കൊത്തിയ ക്ഷേത്രമാണെന്ന് മനസിലായത്. അതിന്‍റെ വാതില്‍ അടഞ്ഞു കിടക്കുകയാണ്.
അവന്‍ അവളെയും കൊണ്ട് ക്ഷേത്രം കടന്ന് പിറകിലേക്ക് നടന്നു. അവിടെ പാറയില്‍ നിന്ന് വെള്ളം പാറയിലുടെ ഇറ്റിറ്റ് വീഴുന്നുണ്ട്. ചിന്നുവിന് അത് കണ്ടപ്പോ വെള്ളത്തോട് അതീവ ആര്‍ത്തി തോന്നി. അവള്‍ കണ്ണന്‍റെ കൈ വീടിപ്പിച്ച് ഓടി പോയി ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികളെ കൈകുമ്പിളില്‍ എറ്റു വാങ്ങി... പിന്നെ കൈ നിറയുമ്പോ വായിലേക്ക് കൊണ്ടുപോയി.
ഹോ.... പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്വാദ്.... പച്ചവെള്ളത്തിന് ഇത്രയും സ്വാദ് ഇതാദ്യമായാണ്... ആവശ്യത്തിലധികം കുടിച്ച് കഴിഞ്ഞപ്പോ അവള്‍ പറഞ്ഞു....
ശുദ്ധമായ വെള്ളമാണ്. കുടിക്കുന്നത് നല്ലതാ.... കണ്ണന്‍ ഇത്രയും പറഞ്ഞ് അവളെ മാറ്റി കൈകുമ്പിളില്‍ വെള്ളം ശേഖരിച്ചു. വയറുനിറയെ കുടിച്ചു.
പിന്നെ അവിടെ
💬 Comments
View all comments