0%

Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]

നേരത്തെ കാര്യങ്ങളുടെ ഒരു നാണവും ചമ്മലും ഉണ്ട്.... അവള്‍ കണ്ണന്‍റെ മുന്നിലേക്ക് ഒരു പ്ലേറ്റ് വെച്ചു. അന്നത്തെ പ്രാതലായ പുട്ട് എടുത്ത് വെച്ചു. കടലകറിയില്‍ അതിന് മേലെ ഒഴിച്ച് കൊടുത്തു. പിന്നെ തന്‍റെ മുന്നില്‍ അടുത്ത പ്ലേറ്റ് വെച്ച് അതിലേക്കും അവശ്യത്തിന് പ്രാതല്‍ എടുത്തു.
അവള്‍ അവന്‍റെ ഇടതുവശത്തായി ഇരുന്നു. ഭക്ഷണം കിട്ടി കഴിഞ്ഞാല്‍ ചിന്നു ഉമ്മച്ചിക്കുട്ടിയെ കണ്ട നായര് ചെക്കനെ പോലെയാണ്.... ചുറ്റുമുള്ളതൊന്നും കാണില്ല.... ചിന്നു പുട്ടിനെ തവിടുപൊടിയാക്കി കഴിക്കാന്‍ തുടങ്ങി. ഭക്ഷണത്തില്‍ അവളുടെ വേഗതയെ മറിക്കടക്കാന്‍ കണ്ണന് സാധിച്ചില്ല. അപ്പോഴെക്കും ലക്ഷ്മിയമ്മ ചായയുമായി എത്തി. കണ്ണന്‍ ലക്ഷ്മിയമ്മയെ നോക്കി ചിരിച്ചു. ലക്ഷ്മിയമ്മ തിരിച്ചും. ചിന്നു അമ്മ വന്നത് അറിഞ്ഞ ഭാവം കാണിച്ചില്ല. അവള്‍ ചെയ്യുന്ന പണിയില്‍ കോണ്‍സട്രേഷന്‍ കൊടുത്തു. അമ്മ കഴിക്കുന്നില്ലേ.... കണ്ണന്‍ ലക്ഷ്മിയോട് ചോദിച്ചു... ഇല്ല... നിങ്ങള്‍ കഴിച്ചോ.... ഞാന്‍ പിന്നെ കഴിച്ചോളാം.... ലക്ഷ്മി മറുപടി നല്‍കി. ഇന്നെന്താ രണ്ടാള്‍ക്കും പരുപാടി എന്തോ ഓര്‍മ്മ വന്ന പോലെ ലക്ഷ്മിയമ്മ വീണ്ടും ചോദിച്ചു.... അറിയില്ല.... ചിന്നു പറയും പോലെ.... അല്ലേ.... കണ്ണന്‍ ചിന്നുവിനെ നോക്കി പറഞ്ഞു. എവിടെ.... ചിന്നു അതറിഞ്ഞത് പോലുമില്ല.... കോണ്‍സട്രേഷന്‍..... ചിന്നു മറുപടി പറയാതെയായപ്പോള്‍ കണ്ണന്‍ അവളുടെ തുടയില്‍ ഒന്ന് പിടിച്ച് ചെറുതായിട്ട് പിച്ചു. അതെന്തായാലും ഏറ്റു. പെണ്‍ ഞെട്ടി തിരിഞ്ഞു. എന്താ... കണ്ണേട്ടാ.... അവള്‍ ചോദിച്ചു.... മോള്‍ ഏത് ലോകത്താ.... കണ്ണന്‍ ചോദിച്ചത് കേട്ടില്ലേ.... ഇന്നെന്താ പരുപാടിന്ന്.... ലക്ഷ്മിയമ്മ അവരുടെ ഇടയിലേക്ക് കയറി ചോദിച്ചു. ഹാ... അതാണോ.... ഇന്ന് രമ്യയുടെ വീട്ടില്‍ പോണം. അവള്‍ ക്ഷണിച്ചിരുന്നു. ഇത്രയും പറഞ്ഞ് ചിന്നു

💬 Comments

View all comments