0%

Chapter Title : വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]

ഇടയ്ക്ക് നിര്‍ത്തിയ കഴിക്കല്‍ പുനരരംഭിച്ചു. അവള്‍ മിനിറ്റുകള്‍കൊണ്ട് പ്ലേറ്റ് ക്ലീനാക്കി... പിന്നെയാണ് ശ്രദ്ധ ഒന്നു തിരിച്ചത്.... അവള്‍ അടുത്തിരിക്കുന്ന കണ്ണന്‍റെ കഴിക്കല്‍ തീരാനായി കാത്തിരുന്നു. അസ്വദിച്ച് കഴിച്ചിരുന്ന അവന് പിന്നെയും സമയം അവശ്യമായി വന്നു. അവന്‍ കഴിച്ച് കഴിഞ്ഞ് എണിക്കാന്‍ ഭാവിച്ചപ്പോ ചിന്നു കഴുകാനായി അവന്‍റെ പ്ലേറ്റ് എടുത്തു. കണ്ണന്‍ എന്താ എന്ന ഭാവത്തില്‍ ഒന്ന് നോക്കിയെങ്കിലും ഇതെന്‍റെ അവകാശമാണ് എന്ന ഭാവത്തില്‍ അവള്‍ അതെടുത്ത് കൈ കഴുകാന്‍ നടന്നു. പ്രതലിന് ശേഷം അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞവര്‍ രമ്യയുടെ വിട്ടിലേക്ക് തിരിച്ചു. കണ്ണനും ചിന്നുവും രമ്യയെ പറ്റിയായിരുന്നു കാറില്‍ പോവുമ്പോള്‍ പറഞ്ഞത്. അന്ന് ആദ്യമായി അവളെ കണ്ടതും അവളെ കാണാനല്ല വന്നത് എന്നറിഞ്ഞപ്പോഴുള്ള എക്സപെര്‍ഷനുമൊക്കെ ഓര്‍മയില്‍ നിന്നെടുത്ത് കണ്ണന്‍ ചിന്നുവിനോട് പറഞ്ഞു. അത് കേട്ട് ചിന്നു കുറച്ച് നേരം നിര്‍ത്താതെ ചിരിച്ചു പോയി. ചിന്നുവും അവളെ ആദ്യമായി കണ്ടതും അവളുടെ കുടെ കറങ്ങി നടന്നതും ഒക്കെ പറഞ്ഞുകൊണ്ടിരിക്കെ കാര്‍ രമ്യയുടെ വീടിന് മുന്നിലെത്തി. അന്ന് നാടകം കഴിഞ്ഞ് കൊണ്ടാക്കിയത് കൊണ്ട് കണ്ണന് വഴി ഏകദേശം പിടുത്തമുണ്ടായിരുന്നു. വീടിന്‍റെ വാതിലില്‍ തന്നെ രമ്യ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. വണ്ടി വീട്ടുമുറ്റത്ത് നിര്‍ത്തിയ ഉടനെ ചിന്നു ഇറങ്ങി ചെന്ന് അവളെ കെട്ടിപിടിച്ചു. പിന്നെ കണ്ണന്‍റെ കുടെ അകത്തേക്ക് കയറി.
വിരുന്നുകളുടെ തുടക്കമായിരുന്നു അത്. അന്ന് തൊട്ട് ഓരാഴ്ചകാലം വിരുന്ന തന്നെയായിരുന്നു പരുപാടി. അതിനിടയില്‍ അവര്‍ അവരുടെ ഹണിമൂണ്‍ പ്ലാന്‍ ചെയ്തു. പഞ്ചാബ്, ഡെല്‍ഹി, ഷിംല, അഗ്ര. ആകെ പത്ത് ദിവസത്തെ ട്രിപ്പ്. ബൈ റോഡ് ഇത്തിരി റിസ്കായത് കൊണ്ട് ഫ്ലൈറ്റാണ്

💬 Comments

View all comments