Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]
അയ്യടാ.... പല്ലുപൊലും തേക്കാതെ വന്നിരിക്കുന്നു ചുണ്ടത്ത് കിസ്സടിക്കാന്‍....
എനിക്കെങ്ങും പറ്റത്തില്ല.... ചിന്നു ഉറപ്പിച്ചു പറഞ്ഞു....
എന്‍റെ പെന്നല്ലേ.... പ്ലീസ്.... ഒറ്റ തവണ.... പ്ലീസ്....
പറ്റത്തില്ല.... പറ്റത്തില്ല.... പറ്റത്തില്ല..... ചിന്നു തന്‍റെ തിരുമാനം ഉറപ്പിച്ചു....
ശരി.... എന്നാല്‍ കവിളത്ത് ഒന്ന്..... അതില്‍ മാറ്റമില്ല....
മ്.... ശരി.... കുനിയ്.... ചിന്നു ഗൗരവത്തില്‍ പറഞ്ഞു....
കണ്ണന്‍ കുനിഞ്ഞു കൊടുത്തു.
അവള്‍ വീണ്ടും ഉയര്‍ന്നു അവളുടെ ഇടത്തെ കവിളിലേക്ക് ചുണ്ടടുപ്പിച്ചു.... അവന്‍ പൂര്‍വ്വധികം ശക്തിയോടെ അവളെ അവനിലേക്ക് അടുപ്പിച്ചു...
കവിളില്‍ ചുബനം പതിഞ്ഞു. കണ്ണന്‍ ചെറിയ സുഖം അറിഞ്ഞു.... പക്ഷേ അവന്‍റെ പ്രതിക്ഷ തെറ്റിച്ച് അവള്‍ ചുബനത്തിന് ശേഷം കവിളില്‍ കയറി കടിച്ചു....
പെട്ടെന്നുള്ള പ്രവൃത്തിയില്‍ ഞെട്ടിയ കണ്ണന്‍ അവളിലെ പിടുത്തം അയച്ചു. കിട്ടിയ തക്കത്തിന് അവള്‍ കുതറി തിരിച്ചു ഓടി....
ഡീ..... കണ്ണന്‍ ദേഷ്യത്തില്‍ വിളിച്ചു
കണ്ണന്‍ ഇടതു കൈ കൊണ്ട് കടി കിട്ടിയ ഭാഗം തടവി....
ഇനി ഇങ്ങനത്തെ ഗിഫ്റ്റ് വേണേല്‍ ചോദിച്ചാ മതി...
ഓടുന്നതിനിടെ ചിന്നു വിളിച്ചു പറഞ്ഞു. അവള്‍ പെട്ടെന്ന് റൂമിന് പുറത്തേക്ക് ഓടി പോയി....
ഒരുപാട് ചോദിച്ചിട്ട് കിട്ടിയതായിരുന്നു... അതിന്‍റെ സുഖം പോലും അനുഭവിക്കാന്‍ അവസരം തന്നില്ല.... ദുഷ്ടാ..... നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെഡി... കവിള്‍ തടവി കണ്ണന്‍ മനസില്‍ കുറിച്ചിട്ടു....
രാവിലെ കെട്ടിയൊരുക്കി അവള്‍ അവനെ പിടിച്ച് അമ്പലത്തില്‍ കൊണ്ടു പോയി... തിരിച്ചെത്തിയ ഉടന്‍ ചിന്നു അടുക്കളയിലേക്ക് കയറി. അന്നത്തെ സദ്യയുടെ എല്ലാ വിഭവങ്ങളും അവളാണ് ഉണ്ടാക്കുന്നത്. വിലാസിനി വെറുതെ ഗൈഡ് ചെയ്യുന്നെന്ന് മാത്രം....
അവിയല്‍, ഓലന്‍, പുളിഞ്ചി, ഉപ്പേരി, രസം, പായസം അങ്ങിനെ സദ്യയൊരുക്കം
💬 Comments
View all comments