Chapter Title : വളഞ്ഞ വഴികൾ 13 [Trollan]
മാത്രം അല്ലെ ഉള്ള്. കണ്ടാലും കുഴപ്പമില്ല."
ഞാൻ ചിരിച്ചു.
പിന്നെ ടോയ്‌ലെറ്റിൽ കയറിയ ശേഷം രേഖയുടെ കൂടെ ഇരുന്നു ആഹാരവും കഴിച്ചു.
പണി ഒന്നും ഇല്ലാത്തത് കൊണ്ടും. അയാളെ കുറച്ചു അനോഷിക്കാനും ഉള്ളത് കൊണ്ട്.
രേഖയോട് പറഞ്ഞു പുറത്തേക് ഇറങ്ങി.
റോഡിലൂടെ നടന്ന് ഞങ്ങളുടെ വായിനോട്ടം ഏരിയ യിൽ എത്തുന്നതിനു മുന്പേ ജൂലിയുടെ ഡിയോ വന്നു മുന്നിൽ നിന്ന്.
"എങ്ങോട്ടേക് ആണോ മോനെ.
ഇന്ന് തന്തപ്പടി ഒന്നും വിളിച്ചില്ലേ കോട്ടേഷന്."
"എന്ത്യേ.
മുതലാളി യുടെ മകൾക് ഇനി വല്ല കോട്ടേഷൻ വേണോ?"
"അവൾ ചിരിച്ചിട്ട്.
പറ്റുമെങ്കിൽ എന്റെ തന്തയുടെ കാല് തല്ലി ഓടിക്കുന്ന കോട്ടേഷൻ അങ്ങ് തരാം."
"നീ പോയിക്കെ...
എന്റെ കഞ്ഞിയിൽ പറ്റയെ ഇടല്ലേ."
"അവനെ ഞാൻ എന്തിന് പിടിച്ചു നിന്റെ കഞ്ഞിയിൽ ഇടണം?"
എന്ന് പറഞ്ഞു അവളുടെ ചളി.
ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു മുന്നോട്ട് നടന്നു.
"ഹലോ.. പോകലെ..
ഇന്നലെ കണ്ടോ?"
"കണ്ടു."
"ശെരി ഞാൻ ലാപ്ടോപ് എടുക്കാൻ ഇറങ്ങിയതാ.
നിന്റെ പെണ്ണ് വിളിച്ചിട്ട് ഉണ്ടായിരുന്നു. ഈ നാട് ഒക്കെ ഒന്ന് ചുറ്റി കാണിക്കാൻ.
എന്ത് ചെയ്യാൻ ഈ നാട്ടിൽ ഇപ്പൊ ഞാൻ അല്ലെ അവളുടെ കൂട്ടുകാരി."
"ആഹാ.
അപ്പൊ ഞാൻ."
"നീ എന്റെ ബോയ്ഫ്രണ്ട് ആണ് എന്ന് പറഞ്ഞ ഞാൻ അവളുടെ കൂടെ കൂടിയത്.
ഇനി എന്റെ നാട്ടിലെ സകലതും പറഞ്ഞു കൊടുക്കാൻ ഉണ്ട്.
നിന്റെ തെമ്മാടി തരങ്ങളും."
"ഡി ഡി...
പിന്നെ നീ തന്ന ലാപ്ടോപ്പ് ലെ കാര്യങ്ങൾ അവളോട് പാരയാണ്ടട്ട്ടോ.
എനിക്ക് ഒന്ന് കൊച്ചി വരെ പോകാൻ ഉണ്ട്."
💬 Comments
View all comments