0%

Chapter Title : വളഞ്ഞ വഴികൾ 16 [Trollan]

Author : Trollan Read All Parts 1.4K

പറഞ്ഞത് എല്ലാം ഞാൻ ഫോണിൽ റെക്കോർഡ് ചെയ്തു."

അത് അവൻ എന്നെ കേൾപ്പിച്ചപ്പോൾ ഞാൻ ഞെട്ടി പോയി.

ഒരു സൈലന്റ് കോട്ടേഷൻ തന്നെയാ..

എതിർക്കാൻ വരുന്നവരെ ഒരു തെളിവ് പോലും ഇല്ലാതെ ആക്കി കൊല്ലുന്ന ടീം.

ആ ഓഡിയോ യിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി.

ഞങ്ങളുടെ ഫാമിലി മാത്രം അല്ലാ ഇര. ഒരുപാട് പേര് ഉണ്ട് പക്ഷേ രെക്ഷപെട്ടതിൽ ഞാനും ഗായത്രിയും മാത്രം ആണ്.

"എടാ അജു ഈ കളി ഒന്നും വേണ്ടടാ നിന്നെയും രേഖയെയും എല്ലാവരെയും അവർ കൊന്ന് കളയും..

ഇതിന്റെ പുറകിൽ വലിയ രാഷ്ട്രീയം തന്നെ ഉണ്ടടാ.

നമുക്ക് തൊടാൻ പോലും കിട്ടില്ല."

"നീ പറയുന്നത് എന്നോട് ജൂലിയും പറഞ്ഞു ആയിരുന്നു.

ഞാൻ ഇനി അതിന്റെ പുറകിൽ ഒന്നും പോകുന്നില്ലടാ.

ആ അവസ്ഥ അല്ലാ ഞാനും.

നീ കണ്ടു പിടിച്ചതിനേക്കാൾ കൂടുതൽ ഞാൻ വെറും മൂന്നു ദിവസം കൊണ്ട് അതിന്റെ താഴ് വേര് വരെ ചെന്ന്.

എന്നാലും ആര് എന്നുള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

എനിക്ക് ഒരു ദിവസം കിട്ടുന്ന കൂലി വെറും 700രൂപ അതുകൊണ്ട് ആണ് വിടും എല്ലാം കഴിഞ്ഞു പോകുന്നെ.

നീ പറഞ്ഞ ആ ലോറിയുടെ ഉടമയുടെ ഒരു മാസതെ വരുമാനം തന്നെ 7ലക്ഷം ആണ്.

ആ ഫിനാൻഷ്യൽ സ്ഥാപനം വരെ ഒരു ബിനാമി ആയാണ് പോകുന്നെ.

ഗായത്രിയോട് ചോദിച്ചപ്പോൾ അവള്ക്ക് അറിയാവുന്നത് ഒക്കെ എന്നോട് പറഞ്ഞു തന്ന് അവൾക്കും അറിയാടോ ഇത്‌ ഒരു കൊല്പാതകം ആണെന്ന് പക്ഷേ അവളും ഞാനും എല്ലാം വെറും ഒരു കോമൻ പേഴ്സൺ.

💬 Comments

View all comments