0%

Chapter Title : വളഞ്ഞ വഴികൾ 19 [Trollan]

Author : Trollan Read All Parts 4.1K

ദേ ഇങ്ങനെ എനിക്ക് കിസ്സ് ചെയ്യാൻ എന്റെ അടുത്ത് ഉണ്ടായാൽ മതി."

തിരിച്ചു വീട്ടിൽ ഞാൻ എത്തി.

പക്ഷേ ദീപ്തി ക് ഒരു മിണ്ടാട്ടം ഇല്ലാ.

എന്താണ് കാര്യം എന്ന് ഒക്കെ എനിക്ക് മനസിലായി.

ഞാൻ അടുക്കളയിൽ പണി ചെയ്താ ദീപു നെ പുറകിൽ നിന്ന് കെട്ടിപിടിച്ചു എന്നിട്ട് ചെവിയിൽ പറഞ്ഞു.

"നിന്റെ ഈ മിണ്ടാട്ടത്തിന്റെ കാരണം ഒക്കെ എന്താണെന്നു എനിക്ക് അറിയാം.

എന്റെ ദീപു...

ഞാൻ പോയിട്ട് ഇങ് വരില്ലേ. എന്നിട്ട് വേണം നിന്റെ തന്തയുടെയും തള്ളയുടെയും മുമ്പിൽ നിന്റെ... അല്ലാ നമ്മുടെ കുഞ്ഞിനെ വയറ്റിൽ ഇട്ടോണ്ട് നിന്റെ വയറും കാണിച്ചു ഷോ ഇറക്കാൻ ഉള്ളത്."

ദീപുനു ചിരി വരുന്നുണ്ടേലും അവൾ ചിരിക്കാതെ എന്റെ നേരെ നോക്കി. അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു നില്കുന്നുണ്ടായിരുന്നു.

"എന്താണ് എന്റെ ദീപുനു സങ്കടം."

അവൾ എന്നെ കെട്ടിപിടിച്ചിട്ട്

"ഞാനും വരാടാ...
നീ ഇല്ലാത്തെ ഞാൻ എങ്ങനെ.."

"ദീപു...

എല്ലാം നഷ്ടപെട്ടവൻ ആയിരുന്നു ഞാൻ.. ആ എനിക്ക് ആത്മവിശ്യസം നൽകി ഇവിടെ വരെ ഇയാൾ എന്നെ എത്തിച്ചു.

ഞാൻ പോയി വേഗം വരില്ലെടാ...

എന്റെ പെണ്ണിനേയും ഇയാളുടെ കൈയിൽ ഏല്പിച്ചിട്ട ഞാൻ പോകുന്നെ."

ദീപു എന്റെ നേരെ നോക്കി കൊണ്ട് നിന്ന്.

"എനിക്ക്...

എനിക്ക് എല്ലാം നേടി എടുക്കണം.. ഇനി ഒരു കള്ളക്കടത് കാരന്റെ കൂലി ജോലിക്കാരൻ ആകാൻ എനിക്ക് താല്പര്യമില്ല.

എനിക്ക് എല്ലാം നേടണം.

എന്റെ പെണ്ണിനേയും പിടിച്ചു ചങ്ക് നിവർന്നു നിൽക്കണം."

അത്‌ പറഞ്ഞപ്പോ ദീപു ന് എന്തൊ മാറ്റം വന്ന്.

"ഡാ...

എന്റെ വിശപ്പ് നിനക്കെ

💬 Comments

View all comments