0%

Chapter Title : വളഞ്ഞ വഴികൾ 25 [Trollan]

Author : Trollan Read All Parts 5K

മോൾ കടും കൈ ചെയ്തല്ലോ എന്ന് പേടിച്ചു എന്റെ കൂടെ ഇറക്കി വിടുമ്പോൾ ആ വീട്ടിൽ നിന്ന് എനിക്ക് കിട്ടിയാ ഏക സപ്പോർട്ട് ദീപ്തിയുടെ അമ്മ ആയിരുന്നു.

ദീപ്തിയുടെ അച്ഛൻ അന്നേരം അവളുടെ ഫോണും എല്ലാം മേടിച്ചു വിട്ടു തടങ്കലിൽ ഇട്ടപ്പോൾ.

ആ ഫോണിൽ നിന്ന് അവളുടെ അമ്മയാണ് ചേട്ടൻ ആണെന്ന് കരുതി എന്നെ വിളിച്ചത്.

പിന്നീട് ചേട്ടനെ ഒന്നും കൂട്ടാൻ നിന്നില്ല ഞാൻ തന്നെ പോയി അവളെ വിളിച്ചു ഇറക്കി കൊണ്ട് വന്നാ താന്തോന്നി ആയി. എന്നിട്ട് ചേട്ടനെ കൊണ്ട് കെട്ടിച്.

വിളിച്ചു ഇറക്കി കൊണ്ട് വരാൻ നേരത്ത് ഇവൾ എങ്ങാനും ഇറങ്ങി വന്നില്ലെങ്കിൽ ചേട്ടന് കിട്ടേണ്ട നാട്ടുകാരുടെ അടി അനിയന് ആയ എനിക്ക് കിട്ടിയേനെ.

കഴിഞ്ഞ ആഴ്ച പട്ടായെ കാണാൻ ജയിലിൽ പോയി തിരിച്ചു വരുന്നതിന്റെ ഇടയിൽ ആണ് ഇവളുടെ അമ്മയെ കണ്ടത്.

എല്ലാം അറിയാരുന്നു പക്ഷേ എന്ത് ചെയ്യണം എന്ന് ആ പാവത്തിന് അറിയില്ലായിരുന്നു. അവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ അവളുടെ അമ്മക്ക് അവളെ കാണണം എന്ന് ആയി.

അങ്ങനെ ആണ് ഈ ദിവസം ഇവിടെ വെച്ച് കാണാം എന്ന് വാക് കൊടുത്തേ.

കുറയെ നേരം അവർ സംസാരിച്ച ശേഷം എന്നെ ദീപു വിളിച്ചു. ഞാൻ അങ്ങോട്ടേക്ക് ചെന്ന്.അവളുടെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു.

എന്നെക്കുറിച്ചു വാ തോരാതെ ആയിരുന്നു സംസാരിക്കുന്നെ. ഒപ്പം എന്റെ കൈയിൽ മുറുകെ പിടിക്കുന്നും ഉണ്ടായിരുന്നു.

അവളുടെ അമ്മ ഇനി താമസിച്ചാൽ നിന്റെ അച്ഛൻ ഇങ് എത്തും. പിന്നെ കാണട്ടോടി എന്ന് പറഞ്ഞു വേഗം ആ പാവം പോയി.

💬 Comments

View all comments