0%

Chapter Title : വളഞ്ഞ വഴികൾ 36 [Trollan]

Author : Trollan Read All Parts 3.6K

പേടിച്ച ചോദിക്കുന്നെ...

ഏട്ടൻ എല്ലാം നിർത്തി ഇല്ലേ പിന്നെ എങ്ങനെ?" എന്നുള്ള ചോദ്യത്തിന് ഞാൻ എന്ത് മറുപടി ആടാ കൊടുക്കേണ്ടേ. "

"ഇത്രയും നാൾ നീ എന്ത് മറുപടി പറഞ്ഞോ അത് തന്നെ പറയുക."

"പക്ഷേ അജു നീ ഒരു കാര്യം മനസിലാക്കണം... അവളുടെ മുന്നിൽ ആരാൾക്കും പിടിച്ചു നില്കാൻ കഴിയില്ല... നല്ല അറിവും ബുദ്ധിയുമുള്ള പെണ്ണ് ആണ്."

"എന്നിട്ട് ഞാൻ പിടിച്ചു നില്കുന്നുണ്ടല്ലോ."

"ഡാ നിനക്ക് ഇപ്പോഴും കുട്ടികളിയാ."

എന്ന് പറഞ്ഞു അവൾ വണ്ടിയുടെ പുറത്തെ കാഴ്ചാ കണ്ട് കൊണ്ട് ഇരുന്നു.

"ജൂലി...

ഒരു ദിവസം ഞാൻ എല്ലാം അവളുടെ അടുത്ത് പറയും.

പക്ഷേ ഇപ്പൊ ഞാൻ പറയില്ല കാരണം ഇപ്പൊ ഞാൻ പറഞ്ഞാൽ അവൾക് അത് താങ്ങാൻ പോലും കഴിയില്ല. ചിലപ്പോൾ വല്ല കടുംകൈ ചെയ്യുമോ എന്നുള്ള പേടിയും എനിക്ക് ഉണ്ട്.

അവൾക് ഒരു കുട്ടിയും ആയി. ഒരു അമ്മ ആയി കഴിഞ്ഞാൽ എല്ലാം താങ്ങാൻ അവൾക് സാധിക്കും.

പക്ഷേ അത്രേ നാൾ എനിക്കുംഎന്നെ വിശോസിച്ചു പണിക് ഇറങ്ങി വന്നവരെ ഞാൻ കൈ വീടില്ല."

"പണ്ട് പാട്ട എന്നോട് പറഞ്ഞിരുന്നു.... അവൻ തന്റെ എതിരാളി ആരാ എന്ന് അറിയാതെ മുന്നോട്ട് കുതിച്ചു കൊണ്ട് ഇരിക്കുന്ന പടയാളി ആണ് എന്ന്. അവനെ തടയണമെങ്കിൽ അവന്റെ മുന്നിൽ അയാൾ വന്നു നിൽക്കണം എന്ന്."

"അതെ....

ഞാൻ ഒരിക്കലും എന്റെ ഫാമിലി ഇല്ലാതെ ആക്കിയവരെ തേടി പോകില്ല എന്റെ മുന്നിൽ വന്നു അവർ നിക്കണം.

അതുവരെ ഞാൻ വളർന്നു കൊണ്ട് ഇരിക്കും."

ജൂലി ഒരു പുഞ്ചിരിയോടെ എന്നെ കെട്ടിപിടിച്ചു

💬 Comments

View all comments