0%

Chapter Title : വളഞ്ഞ വഴികൾ 7 [Trollan]

Author : Trollan Read All Parts 7.6K

പറഞ്ഞു.

"അയ്യോ അത് എനിക്ക് ഉള്ള കാൾ ആണ്."

ഞാൻ വണ്ടി സൈഡിൽ ഒതുക്കി.

അവൾ എന്റെ കൈയിലേക് തന്നു.

"ആ

പറ ഞങ്ങൾ കണ്ണൂർ എത്തീട്ടെ ഉള്ള്.

എന്തെങ്കിലും വിശേഷം ഉണ്ടോ."

"ഇല്ലടാ.

ഞാൻ വെറുതെ വിളിച്ചതാ."

"അതേ ദീപു."

"എന്താടാ?"

"ജൂലിക് ഇവിടെ കുറച്ച് പ്രശ്നം ഒക്കെ ഉണ്ട്‌ ഞാൻ അത്‌ ഒതുക്കി കൈയിൽ കൊടുത്തിട്ട് അങ്ങ് വരാം. ഏറിയാൽ ഒരു ദിവസം ഇവിടെ തങ്ങേണ്ടി വരും.

നിനക്ക് പേടി ആണേൽ ആ ജയേച്ചിയെ വിളിച്ചോ."

"എന്തിനാടാ ജയേച്ചിയെ വിളിക്കുന്നെ ഞാൻ ഇവിടെ ഇരുന്നോളാം.

നീ എന്താ യാലും നിനക്ക് സോൾവ്‌ ചെയ്യാവുന്ന പ്രശ്നം ആണേൽ തീർത്ത് കൊടുക്."

"അം ദീപു.

നീ രേഖയെ ഒന്ന് വിളിച്ചു പറഞ്ഞേരെ. ആ പെണ്ണിനെ രാത്രി ഞാൻ അവിടെ എത്തി കഴിയുമ്പോൾ വിളിക്കം എന്ന്."

"ശെരിടാ.

എന്നാ വെച്ചേക്കുവാണേ."

"ഒക്കെ ദീപു."

ഫോൺ കട്ട് ചെയ്തു ജൂലിടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.

"അവളുടെ കൈയിൽ എന്തെങ്കിലും ആവശ്യം വന്നാൽ ഫോൺ ഇല്ലാ. അതുകൊണ്ട് എന്റെ കൈയിൽ ഉള്ളത് കൊടുത്തിട്ട് വന്നു.

എന്തെങ്കിലും ഉണ്ടേൽ നിന്നെ വിളിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞിരുന്നു."

"അപ്പൊ നമ്പർ എങ്ങനെ?"

"നിന്റെ അമ്മയുടെ കൈയിൽ നിന്ന് വാങ്ങിക്കോളാൻ പറഞ്ഞിരുന്നു."

"ഹം.

അല്ലാ നിനക്ക് ഫോൺ ഒന്നും ഇല്ലേ."

"ഉണ്ടായിരുന്നോടോ.

എല്ലാം നഷ്ടപ്പെട്ടു."

പിന്നെ അവൾ ഒന്നും മിണ്ടില്ല കാരണം എന്റെ എല്ലാ കാര്യങ്ങളും അവളുടെ അമ്മ അവളോട് പറഞ്ഞിട്ട് ഉണ്ടായിയിരിക്കണം.

അവൾ സംസാരം തുടങ്ങി ഞാൻ വണ്ടി ഓടിക്കലും. അവളുടെ സ്‌ട്രെസ്‌

💬 Comments

View all comments