0%

Chapter Title : വളഞ്ഞ വഴികൾ 18 [Trollan]

Author : Trollan Read All Parts 452

രേഖയെ കിട്ടും എന്ന് തോന്നുന്നില്ല... ഞാൻ പോയി വൈകുന്നേരം വരാം.."

"ഡാ നിക്കടാ... ചോറ് കഴിച്ചിട്ട് പോ...."

"എനിക്ക് രാത്രി ബിരിയാണി ഇങ് തന്നാൽ മതി ചേച്ചി........"

"ചീ... പോടാ.."

ഞാൻ ബൈക്കിൽ പോയി പട്ടയുടെ വീട്ടിൽ ചെന്ന് അവനെയും വിളിച്ചു കൊണ്ട് ഞങ്ങൾ എന്നും ഇരിക്കൊന്നോടത് വന്നു ഇരുന്നു.

"എടാ നിന്റെ പ്ലാൻ എന്താണ്...."

"ഈ അടുത്ത ആഴ്ച രേഖ യുടെ എക്സാം തുടങ്ങും...

അവൾ പിന്നെ എക്സാം തുടങ്ങിയാൽ ബിസി ആകും.

പിന്നെ അടുത്ത ആഴ്ച ആകാം അവരുടെ പ്ലാൻ എക്സിക്യൂട് ചെയുന്നെ.."

"അതെങ്ങനെ നിനക്ക് അറിയാം?"

ഞാൻ ഫോൺ എടുത്തു കാണിച്ചു കൊടുത്തു.

അതിൽ ഒരു ഫിനാൻഷ്യൽ സ്ഥാപനത്തിലെ മാനേജർ കാർ ആക്‌സിഡന്റ് മരിച്ചു എന്നത് ആയിരുന്നു.

"ആ ഫിനാൻഷ്യൽ സ്ഥാപനവും ആയി എന്റെ ഏട്ടന്റെ ഫിനാൻഷ്യൽ സ്ഥാപനം ആയി ബന്ധം ഉണ്ടായിരുന്നു."

"അതെങ്ങനെ നിനക്ക് അറിയാം.."

"ചേട്ടൻ വീട്ടിൽ ഇരികുമ്പോൾ ഫോട്ടോ കോപ്പി എടുക്കാൻ എന്നെ പറഞ്ഞു വിടും ആയിരുന്നു അപ്പൊ എനിക്ക് അതിൽ നിന്ന് കിട്ടിയതാ. കാരണം അന്ന് കോപ്പി എടുത്തപ്പോൾ ഈ സ്ഥാപനത്തിന്റെ ഒറിജിനിൽ കടയിൽ നിന്ന് എടുക്കാൻ മറന്നതിന് രണ്ട് പ്രാവശ്യം പോകേണ്ടി വന്നായിരുന്നു."

"അപ്പൊ ഇവിടെ ആണോ അടുത്ത തട്ടിപ്പ് നടത്തുന്നെ.

ആണെങ്കിൽ അത്‌ കഴിഞ്ഞു കാണില്ലേ?"

പിന്നെ അവന്റെ മുന്നിൽ ഞാൻ എന്റെ ഫോണിൽ ശേഖരിച് വെച്ചാ പത്ര ഫോട്ടോ കാണിച്ചു കൊടുത്തു.

എന്റെ ചേട്ടൻ മരിച്ച അടുത്ത ആഴ്ച ആണ് ആ ഫിനാഷ്യൽ സ്ഥാപനം പൂട്ടി അതിന്റെ ഉടമസ്ഥാന രാജ്യം വിട്ടത്.

അതേപോലെ ഗായത്രിയുടെ ഭർത്താവുംമരിച്ച ഒരു ആഴ്ച കഴിഞ്ഞു ആ സ്ഥാപനത്തിന്റെ ഉടമയും.

"അപ്പൊ നീ പറഞ്ഞു വരുന്നത്?"

"അവർ ആരാണെന്നോ ശക്തി എന്നാണന്നോ നമുക്ക് അറിയില്ല...

അവർ പ്ലാൻ വഴി എല്ലാം നടത്തി കൊണ്ട് പോകും....

എന്നാൽ ഈ തവണ

തുങ്ങുന്നത് അവർ ആണെങ്കിലും അവസാനം വന്ന് എത്തുന്നത് എന്റെ കൈയിൽ ആയിരിക്കും.

ഞാൻ ഒറ്റക്ക് ആണ് ഈ കളിയിൽ ഇറങ്ങുന്നേ.

എനിക്ക് കുറച്ച് സഹായം ഒക്കെ നീ ചെയ്തു തരണം."

💬 Comments

View all comments