Chapter Title : വളഞ്ഞ വഴികൾ 21 [Trollan]
പിന്നെ അവളെ കെട്ടിപിടിച്ചു ഗായത്രി കിസ്സ് കൊടുത്തിട്ട് എന്നോട് പറഞ്ഞു.
"ഞാൻ ഇനി എങ്ങോട്ടും പോകാനില്ല.
എന്റെ ദീപ്തിയുടെ കൂടെ നില്കും.."
"അത് ശെരി ആകില്ലെടോ.."
അവള്ക്ക് അറിയാം അവൾ ഇവിടെ നില്കുന്നത് സൈഫ് അല്ലാ എന്ന്. പക്ഷേ അവൾ വെറുതെ പറഞ്ഞതാ എന്ന് എനിക്ക് അറിയാം.
എന്നെ വേഗം തന്നെ പോയി രേഖയെ വിളിച്ചോണ്ട് വരാൻ പറഞ്ഞു എന്നെ വിട്ട്.
ഞാൻ ബൈക്കിൽ അവളുടെ ഹോസ്റ്റൽ ലക്ഷ്യം ആയി വിട്ടു.
അപ്പോഴേക്കും പെണ്ണിന്റെ രണ്ടു വിളി എത്തി കഴിഞ്ഞിരുന്നു.
വൈകുന്നേരം ആയപോഴേക്കും ഞാൻ അവളുടെ ഹോസ്റ്റലിൽ ചെന്നു.
പിന്നെ ഫോൺ എടുത്തു വിളിച്ചു.
"ഞാൻ എത്തി വാ.."
"ദേ ഇറങ്ങി ഏട്ടാ.."
ഞാൻ അവളെയുംനോക്കി നിന്ന്.
മോഡൻ ലുക്കിൽ ഒരു ബാഗും തോളിൽ ഇട്ടോണ്ട് അവൾ ഇറങ്ങി വന്നു.
ജിൻസും ഒരു ടീഷർട് ഉം. എല്ലാവരെയും കൊതിപ്പിക്കുന്ന ഒരു ഹോട് ലുക്കിൽ.
അവൾ പണ്ടും ഇതേ ഡ്രസ്സ് ഇടുമ്പോൾ ഹോട് തന്നെ ആണെങ്കിലും ഇപ്പൊ ഒന്നുടെ അവൾ ഹോട്ട് ആയി കഴിഞ്ഞിരിക്കുന്നു. അതിന്റെ കാരണവും ഞാൻ തന്നെ അല്ലോ.
അവളുടെ അമ്മ ഉണ്ടായിരുന്നപ്പോൾ ഈ തരാം ഒരു ഡ്രസ്സ് പോലും അവളെകൊണ്ട് ഇടിപ്പില്ലായിരുന്ന്.
അവളുടെ പിറന്നാളിന് ദീപ്തിയും എന്റെ ചേട്ടനും ഇതേ ഡ്രസ്സ് വാങ്ങി കൊടുത്തെങ്കിലും എന്നെ കാണിക്കാൻ വേണ്ടി മാത്രം ഒരു ദിവസം അതും ഇട്ടോണ്ട് വീട്ടിൽ വന്നായിരുന്നു. പക്ഷേ ഞാൻ ഒന്നും മൈൻഡ് ചെയ്യാത്തത് കൊണ്ട്. പിന്നീട് ഞാൻ അവൾ അങ്ങനത്തെ ഡ്രസ്സ് ഇടുന്നത് കണ്ടിട്ട് ഇല്ലായിരുന്നു.
പിന്നെ ആ ദുരന്തത്തിന് ശേഷം.
ഞങ്ങൾ പുതിയ ജീവിത രീതിയിലേക്കു മാറിയപ്പോൾ.
അവള്ക്ക് ഞാൻ ഒരുപാട് ഫ്രീഡം കൊടുത്തു. അവളുടെ ആ അവസ്ഥയിൽ നിന്ന് ഒന്ന് മാറാൻ.
അതിൽ ഒന്നായിരുന്നു ഞാൻ അന്നേരം വാങ്ങി കൊടുത്ത ഇതേ പോലത്തെ ഡ്രസ്സ്.
അന്ന് അവൾ എന്നോട് ചോദിച്ചു ആയിരുന്നു.
പണ്ട് ഇയാൾ ഒരു മൈൻഡ് പോലും ചെയ്തില്ലല്ലോ ഈ ഡ്രസ്സ് ഇട്ടോണ്ട് വന്നപ്പോൾ എന്ന്.
അതിനുള്ള മറുപടി.
അന്ന് ഇയാളെ ഞാൻ അത്രക്കും മൈൻഡ് ചെയ്യാറില്ല ആയിരുന്നല്ലോ
💬 Comments
View all comments