Chapter Title : വളഞ്ഞ വഴികൾ 24 [Trollan]
ഞാൻ മുറ്റത്തേക് നോക്കി ഇരുന്നോപേഴേക്കും.
പുറകിൽ നിന്ന് വന്ന് എന്റെ കുറുമ്പി പെണ്ണ് രേഖു കെട്ടിപിടിച്ചു.
"നീ എഴുന്നേറ്റ പാടെ എന്നെ കെട്ടിപ്പിടിക്കാൻ വന്നോ.
പോയി കുളിച്ചു ഫ്രഷ് ആയി വാടോ."
അവൾ എന്റെ ഒപ്പം വന്ന് ഇരുന്നിട്ട്.
"ദേ നമുക്ക് 9മണി ആകുമ്പോഴേക്കും ഇറങ്ങാട്ടോ എന്നാലേ കല്യാണത്തിന് കേട്ട് കാണാൻ പറ്റു."
"എന്നിട്ട് ആണോടി എന്റെ അടുത്ത് വന്നിരിക്കുന്നെ പോയി കുളിച്ചിട്ട് വാ..
ഞാൻ രാവിലെ കുളിച്ചു വന്നിരിക്കുന്നതാ... എന്നെയും നാറ്റിക്കല്ലേ."
"ഓ..."
അവൾ അത് പറഞ്ഞു എഴുന്നേറ്റു ഒരു കിസ്സും തന്നിട്ട് ഉള്ളിലേക്ക് ഓടി.
ഈ പെണ്ണിനെക്കൊണ്ട് തോറ്റല്ലോ.
എന്ത് പറയാൻ ഇവളുടെ തന്തയും തള്ളയും അങ്ങനെ അല്ലോ വളർത്തിയത്.
അതൊക്കെ ഞാൻ 10ക്ലാസ്സ് വരെ അപ്പൻ എയർ ഇട്ടായിരുന്നു തല്ലികൊണ്ട് ഇരുന്നേ പിന്നെ പാവം മടിത്തിട്ട് ഉപദേശം ആയി. പിന്നെ ഉപദേശവും ഇല്ലാ കോപ്പും ഉണ്ടായില്ല ഈ വാഴ കുലാകില്ല എന്ന് മനസിലായി കാണും.
അത് ഓർത്ത് ഞാൻ ചിന്തായിൽ അങ്ങ് ലയിച്ചു പോയപ്പോൾ ആണ് മുതലാളിയുടെ ഇന്നോവ എന്റെ വീട്ടിലേക് വരുന്നേ.
ആ വണ്ടി മുതലാളി യും ഞാനും ഒഴിച്ച് ഓടിക്കണേൽ അത് ജൂലി തന്നെ ആകും എന്ന് എനിക്ക് അറിയാം.
അത് അവൾ തന്നെ ആയിരുന്നു വണ്ടി മുറ്റത്തു കൊണ്ട് നിർത്തിയ ശേഷം അവൾ കാറിൽ നിന്ന് ഇറങ്ങി.
സാരി ഒക്കെ ഉടുത്തു നല്ല ഗെറ്റ് അപ്പിൽ ആയിരുന്നു ഇറങ്ങിയേ.
ഞാൻ വീട്ടിലേക് തിരിഞ്ഞു ഒന്ന് നോക്കിയ ശേഷം അവളെ നോക്കിയപ്പോൾ.
"എങ്ങനെ ഉണ്ട്?"
"ചെടാ ഞാൻ കരുതിയത് ഗേൾ കോളേജ്ന്റെ ഫ്രണ്ടിൽ ആണോ എന്ന് ഒരു ഡൌട്ട് ആയി പോയി.
അല്ലാ ഇത് എങ്ങോട്ടാ?"
"നിന്റെ പെണ്ണിന്റെ കൂട്ടുകാരിയുടെ കല്യാണതിന് എന്നെയും വിളിച്ചു അല്ലോ."
"ആര്? അതിന് നിനക്ക് അവളുടെ കൂട്ടുകാരിയെ അറിയോ?"
"ഇല്ലാ. പക്ഷേ ഇന്നലെ രേഖു അവളെകൊണ്ട് എന്നെ കല്യാണം വിളിപ്പിച്ചു.
രേഖു ന്റെ കൂട്ടുകാരി എന്റയും കൂട്ടുകാരി അല്ലെ അതേപോലെ രേഖയുടെ നീയും എന്റയും ആൾ അല്ലെ."
എന്ന് പറഞ്ഞു എന്റെ തലക് പയ്യെ മുട്ടിയിട്ട്
💬 Comments
View all comments