0%

Chapter Title : വളഞ്ഞ വഴികൾ 25 [Trollan]

Author : Trollan Read All Parts 730

രണ്ടാളും അടങ്ങി ഇരുന്നോളണം കേട്ടോ."

"ഓ ഇരുന്നോളാവേ."

ദീപ്‌തി എന്റെ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു.

ഞങ്ങൾ എന്റെ ചേട്ടൻ ചേച്ചിയെ കെട്ടിയ ക്ഷേത്രത്തിലേക്ക് ഞാൻ പോയി.

ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ അവിടെ എത്തി.

പോരുമ്പോൾ ദീപു ഒന്നും മിണ്ടില്ല.

എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ദീപു എന്നെ തൊഴുകാൻ ഉള്ളിലേക്ക് വിളിച്ചില്ല.

ഞാൻ പുറത്ത് തന്നെ നിന്ന്.

അവൾ ഉള്ളിൽ കയറി അരമണിക്കൂർ കഴിഞ്ഞു തിരിച്ചു എന്റെ അടുത്ത് വന്ന് എന്റെ നെറ്റിയിൽ ചന്ദനം തൊട്ട് തന്നു.

"നീ രേഖയുടെ ഒപ്പം മാത്രം അല്ലോ അമ്പലത്തിൽ കയറു.

ഞാൻ വിളിച്ചാൽ ഒന്നും ഉള്ളിൽ കയറില്ലല്ലേ."

ഒരു ചിരിയിൽ ഞാനും അവളും ആ സംസാരം നിർത്തി.

"പോയല്ലോ." ദീപ്‌തി ചോദിച്ചു.

"ഒരാൾക്ക് നിന്നെ കാണണം എന്ന് എന്നോട് പറഞ്ഞിട്ട് ഉണ്ട്. വെയിറ്റ് ചെയാം."

അവൾ ആരാ എന്നുള്ള എന്റെ രീതിയിൽ നോക്കി.

ഞാൻ കണ്ണ് അടച്ചു കാണിച്ചു.

ഞങ്ങൾ അവിടെ നിന്ന് അമ്പല കുളത്തിന്റെ അടുത്ത് പോയി നിന്ന്.

കുറച്ച് നേരം കഴിഞ്ഞപ്പോൾ. ദീപ്തി.

"അമ്മ.."

അവളുടെ അമ്മ അവളുടെ അടുത്തേക് വന്ന്.

ഞാൻ പതിയെ അവിടെ നിന്ന് അമ്പല കുളത്തിലെ പടവുകൾ ഇറങ്ങി മാറി പോയി അവരുടെ സ്വകാര്യനിമിഷം കളയരുത് എന്ന് തോന്നിയത് കൊണ്ട് ആകാം എന്നെ എന്റെ മനസ്സ് അവിടെ നിന്ന് അകത്തിയത്.

സ്വന്തം മോൾ കടും കൈ ചെയ്തല്ലോ എന്ന് പേടിച്ചു എന്റെ കൂടെ ഇറക്കി വിടുമ്പോൾ ആ വീട്ടിൽ നിന്ന് എനിക്ക് കിട്ടിയാ ഏക സപ്പോർട്ട് ദീപ്തിയുടെ അമ്മ ആയിരുന്നു.

ദീപ്തിയുടെ അച്ഛൻ അന്നേരം അവളുടെ ഫോണും എല്ലാം മേടിച്ചു വിട്ടു തടങ്കലിൽ ഇട്ടപ്പോൾ.

ആ ഫോണിൽ നിന്ന് അവളുടെ അമ്മയാണ് ചേട്ടൻ ആണെന്ന് കരുതി എന്നെ വിളിച്ചത്.

പിന്നീട് ചേട്ടനെ ഒന്നും കൂട്ടാൻ നിന്നില്ല ഞാൻ തന്നെ പോയി അവളെ വിളിച്ചു ഇറക്കി കൊണ്ട് വന്നാ താന്തോന്നി ആയി. എന്നിട്ട് ചേട്ടനെ കൊണ്ട് കെട്ടിച്.

വിളിച്ചു ഇറക്കി കൊണ്ട് വരാൻ നേരത്ത് ഇവൾ എങ്ങാനും ഇറങ്ങി വന്നില്ലെങ്കിൽ ചേട്ടന് കിട്ടേണ്ട

💬 Comments

View all comments