0%

Chapter Title : വളഞ്ഞ വഴികൾ 44 [Trollan]

Author : Trollan Read All Parts 619

ഒന്നും വേണ്ടാ.... നമുക്ക് ഇനിയും ജീവിക്കണം... ഏട്ടനെ യും നഷ്ടപ്പെടുത്താൻ എനിക്ക് കഴിയും ഇല്ലാ..."

അവൾ പൊട്ടി കരഞ്ഞു....

ഇന്നേവരെ ജൂലിയും എലിസബതും അവൾ കരയുന്നത് കണ്ടിട്ട് ഇല്ലായിരുന്നു... അവൾ എന്നെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു വേണ്ടാ.... എങ്ങോട്ടും പോകണ്ടാ.. എന്ന് പറഞ്ഞു കരയാൽ ആയി.

അവൾ ആ പൊട്ടികരയുമ്പോൾ.... ഏറ്റവും കൂടുതൽ സന്തോഷം എനിക്ക് ആയിരുന്നു... വേറെ ഒന്നും അല്ല.. എനിക്ക് ഉണ്ടാവേണ്ട ഏറ്റവും വലിയ നഷ്ടം ആയി മാറിയേനെ രേഖ.... എന്നാൽ അവൾ കരഞ്ഞു... എന്നെ എങ്ങോട്ടും വിടാതെ മുറുകെ പിടിച്ചേക്കുന്നു... കാരണം എനിക്ക് ഊഹിക്കം ആയിരുന്നു...

ഒരിക്കലും അവൾക് എന്നെ നഷ്ടപെടുത്താൻ സാധികില്ല... അതുകൊണ്ട് എല്ലാം മനസിൽ അടക്കി അവൾ എല്ലാം എന്നിൽ നിന്ന് മറച്ചു.

ഒരു പക്ഷേ ക്രിസ്റ്റിന പറഞ്ഞിട്ട് ഉണ്ടാവണം...

ഇത് അറിഞ്ഞാൽ നിന്റെ ഏട്ടൻ അവരെ കൊല്ലാൻ ഇറങ്ങുകയും എല്ലാവരെയും തന്റെ ആളുകൾ കൊന്നു കുഴിച്ചു മൂടും എന്നൊക്കെ.

ഞാൻ ജൂലിയെ നോക്കിയപ്പോൾ അവളുടെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞു നിൽക്കുക ആണ്.

ഇത്രയും നാൾ അവളെ തീ തീറ്റിച്ചു കൊണ്ട് ഇരുന്ന ആ രഹസ്യം ആയിരുന്നു ഇവിടെ തീർന്നെ.

ജൂലി അവളുടെ അടുത്തേക് ചെന്ന് എന്നിട്ട് അവളെ പിടിച്ചു മാറ്റിട്ട്.

"രേഖു..
നിന്റെ ഏട്ടനെ ആരും ഒന്നും ചെയോ ഒന്നും ഇല്ലാട്ടോ.. നീ പേടിക്കണ്ട..

ഞാൻ ഇവന്റെ ഇടാം വലം ഉണ്ടായിരുന്നിലെ."

"അപ്പൊ?"

"ഞങ്ങൾക് അറിയാം ആയിരുന്നു നിന്റെ അല്ല നമുടെ കുടുംബം ഇല്ലാതായത് ഒരു സൈലന്റ് കൂട്ട കൊല ആണെന്ന്.

പണ്ടെങ്ങോ ആ ലോറി കണ്ടപ്പോൾ നിനക്ക് ഉണ്ടായ ടെൻഷൻ എല്ലാം ഇവൻ അനോഷിച്ചു പോകുകയും. അവസാനം ഉത്തരവും കിട്ടി.

പിന്നീട് ഗായത്രി ചേച്ചി ആണ് എല്ലാം ഇവനോട് പറഞ്ഞത്.

നമ്മുടെ ദീപ്തി ചേച്ചിയെ പോലെ ഒരു ഇര തന്നെ അടി ഗായത്രി ചേച്ചിയും.

നിങ്ങളോട് തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിനെ കുറച്ചു ആണേൽ പറഞ്ഞെങ്കിൽ.
ഒരു സുപ്രഭാതം നഷ്ടം ആയത് അടി അവളുടെ ഭർത്താവിനെ. എല്ലാം നമ്മുടെ കുടുംബത്തെ തൊട്ട അതേ കറുത്ത കൈകൾ തന്നെ.

പിന്നെ ആണ് അജുനെ കാണുന്നതും അവന്റെ കൂടെ ഇറങ്ങി തിരിച്ചതും.

അവൾക് അവളുടെ കുഞ്ഞിനെ എങ്ങനെ എങ്കിലും രക്ഷിക്കാൻ ആണ് നോക്കിയേ.

പക്ഷേ അജുനോട് ഉള്ള നിങ്ങളുടെ സ്നേഹം. അവന്റെ പെരുമാറ്റം എല്ലാം അവളിൽ അവനോട് ഉള്ള ഒരു പ്രണയം ആയി

💬 Comments

View all comments