0%

Chapter Title : വളഞ്ഞ വഴികൾ 6 [Trollan]

Author : Trollan Read All Parts 768

ഫുഡ്‌ ഒക്കെ മേടിച്ചോ മോളെ എന്നും പറഞ്ഞു.

ഞാൻ മുതലാളി ടെ അടുത്ത് ചെന്ന് പുള്ളി പെട്രോൾ കാശും കൈ മടക്കും തന്നു.

ജൂലി ആരോടും മൈൻഡ് ചെയ്ത്തെ എന്തൊ കൊല്ലാൻ കൊണ്ട് പോകുന്ന കുറ്റവാളി യേ പോലെ കാറിന്റെ ഫ്രണ്ടിൽ കയറി ഇരുന്നു.

എന്നാ പോകുവാ എന്ന് പറഞ്ഞു ഞാൻ കാറിൽ കയറി ഇന്നോവ ആയിരുന്നു.

സിറ്റ് ബെൽറ്റ്‌ ഇട്ട് ജൂലി യേ നോക്കിയപ്പോൾ അവൾ ഒന്നും മിണ്ടാതെ വിന്ഡോ യിൽ നോക്കി ഇരിക്കുന്നു.

"പോകാം.."

"ഏ.."

"പോയല്ലോ."

"ഹം."

ഞാൻ വണ്ടി എടുത്തു റോഡിൽ കയറി സ്പീഡിൽ വിട്ട്. ടൗണിൽ ചെന്ന്.

"അതേ SBI ബാങ്കിന്റെ അവിടെ ഒന്ന് നിർത്താമോ."

"എന്തിനാ."

"ഞാൻ പറഞ്ഞത് അനുസരിച മതി."

ഞാൻ വണ്ടി അവിടെ നിർത്തി.

ബാങ്ക് ബുക്കും ഒക്കെ എടുത്തു ബാങ്കിലേക്ക് കയറി പോയി ജൂലി.

ഇവൾക്ക് കാശ് ഒക്കെ തന്താ മാപ്പിള കൊടുത്തിട്ട് അല്ലെ വണ്ടിയിൽ കയറി ഇനി ആരെ കെട്ടിക്കാൻ ആണ്.

മുതലാളി യുടെ മോൾ അല്ലെ അഡമ്പര രീതിക് വേണ്ടി ആകും കാശ് എടുക്കാൻ കയറിയത്.

ദൈവമേ നല്ല 5സ്റ്റാർ റെസ്റ്റോറന്റ് ഒക്കെ കയറി ഈ പാവത്തിന് ചിക്കൻ ബിരിയാണി ഒക്കെ വാങ്ങി തന്നെ എന്ന് മനസിൽ പറഞ്ഞു കൊണ്ട് കാറിൽ ഇരുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ.

ഞാൻ ചിന്തിച്ചതിലും വലിയ എമൗണ്ട് ആണ് കൈയിൽ പൊതിഞ്ഞു പിടിച്ചേക്കുന്നത് എന്ന് എനിക്ക് മനസിലായി. ഇത്രയും എന്തിന് എന്നുള്ള ചോദ്യം എന്റെ മനസിൽ വന്നു കയറി. പക്ഷേ ചോദിച്ചാൽ ചിലപ്പോ.

ജൂലി വണ്ടിയിൽ കയറി കാശ് ബാഗിൽ വെച്ച് തന്റെ മടിയിൽ വെച്ച്.

"പോകാം."

"ഹം "

എന്ന് പറഞ്ഞു ഞാൻ വണ്ടി ഹൈവേ കയറി ബാംഗ്ലൂർ ലക്ഷ്യം വെച്ച് വീട്ടു.

ജൂലി ആണേൽ ഒന്നും മിണ്ടാതെ പുറത്തേക് നോക്കി കൊണ്ട് ഇരിക്കുന്നു.
എന്താണെന്നു ചോദിച്ചാലോ. വേണ്ടാ ചിലപ്പോ ഒച്ച പറഞ്ഞാൽ ഡ്രൈവിംഗ് മൂഡ് പോകും.
എന്നാലും ഇവൾക്ക് എന്ത് പറ്റി.എപ്പോഴും ചിലച് കൊണ്ട് ഇരിക്കുന്ന ആൾ ആയിരുന്നലോ.
ഇത്രയും പൈസ എന്തിന് എന്നുള്ള

ചോദ്യം എന്റെ മനസിൽ സംശയങ്ങൾ ഉണ്ടാക്കി.

(തുടരും )

നിങ്ങളുടെ കമന്റ്‌കൾ എഴുതുക. സപ്പോർട്ട് തരുക.

അടുത്ത പാർട്ട്‌ ഈ ആഴ്ച തന്നെ വരും ആയിരിക്കും. ജലവും അഗ്നിയും എന്നാ ലവ് സ്റ്റോറി കൂടി എഴുതുന്നും ഉണ്ട് അതിനും സപ്പോർട്ട് തരണം.

💬 Comments

View all comments