0%

Chapter Title : വല്യേട്ടൻ 6 ●അൻസിയ●

Author : അൻസിയ Read All Parts 2191

"ബസ്സിന്റെ പേര് പറയ്....??

"കിനാവ്.... എന്നാണ്... ശരി ചേച്ചി വിളിക്കുന്നു...."

"ശരി..."

"പിന്നെ ബീയർ വാങ്ങിക്കോ ട്ടാ...."

"അതൊക്കെ റെഡി ആണ്.."

ശാലു ഫോൺ വെച്ചിട്ട് ബസ്സിന്റെ അടുത്തേക്ക് ഓടി.... പ്രവീണയും അവളും തൊട്ടടുത്ത സീറ്റിൽ തന്നെ ഇരുന്നു...

"എന്ത് പറഞ്ഞടി അയാൾ....??

"അത് ഒക്കെ ആണ്...."

"സംശയം വല്ലതും തോന്നിയോ....??

"അറിയില്ല പരമാവധി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് സംസാരിച്ചത്...."

ചീറി പാഞ്ഞു പോകുന്ന ബസ്സിന്റെ ഗ്ലാസ്സിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് ശാലു കണ്ണടച്ചു....... ____________

ശാലു വീട്ടിൽ ഇല്ലാത്തത് കൊണ്ട് ഞാൻ നേരത്തെ കടയിലേക്ക് ഇറങ്ങിയിരുന്നു... ഒന്നിനും ഒരു മൂടില്ല ശാലു കരുതി കാണുമോ താനവളെ ഒഴിവാക്കിയതാണെന്ന്... വെറുതെ ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രവീണയുടെ മെസ്സേജ് വന്നത്... എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അവൾ മെസ്സേജ് അയക്കാറുള്ളൂ എന്തായാലും ഒരു ഹായ് എന്ന് ഞാനും ടൈപ്പ് ചെയ്ത് വിട്ടു....

"ഏട്ടൻ എവിടെയാ...??

"കടയിൽ. എന്തേ..??

"ശാലു ഇവിടെ ഉണ്ട്..."

എനിക്കറിയാലോ അവൾ അങ്ങോട്ട് വന്നത് പിന്നെ എന്തേ പ്രവീണ അങ്ങനെ പറഞ്ഞത്.... ഇനി ശാലു വല്ലതും പറഞ്ഞോ അവളോട്... എനിക്കാകെ സംശയമായി....

"ആ അമ്മ പറഞ്ഞു... അങ്ങോട്ട് വന്നെന്ന്..."

"ഞങ്ങളിപ്പോ ഒരിടം വരെ പോവുകയ...."

"എങ്ങോട്ട്...??

"പറയാം.. ഞങ്ങളെ സഹായിക്കണം..."

"കാര്യം പറയ്...."

"കോഴിക്കോട്...."

"കോഴിക്കോട് എന്തിന്‌....??

"ശാലു എന്നോട് എല്ലാം പറഞ്ഞു... അന്നത്തെ ആ പോലീസുകാരന്റെ അടുത്തേക്ക്..."

"അവളുടെ വട്ടിന് നീയും കൂട്ടു നിന്നോ...??

"അവൾക്ക് ഒരു വട്ടും ഇല്ല ... വട്ട് നിങ്ങൾക്കൊക്കെയാ...."

"അതല്ല പ്രവീ...."

"ഞങ്ങൾ ഏതായാലും പോയി.... ചേട്ടൻ എന്തായാലും അങ്ങോട്ട് വരണം... ഞാൻ വാട്‌സ്ആപ്പ് വഴി കറന്റ് ലൊക്കേഷൻ അയച്ചു തരാം അവിടെ എത്തിയിട്ട്.... "

"എന്നിട്ട്...??

"ഞാൻ അയച്ചു തരുന്ന സ്ഥലത്ത് എവിടെയെങ്കിലും ചേട്ടൻ ഉണ്ടായാൽ മതി.... "

"ഇപ്പൊ എവിടെ എത്തി...??

"കുറ്റിപ്പുറം "

"ശരി ഞാൻ വരാം..."

"ഒക്കെ...."

രണ്ടു പെണ്ണുങ്ങളും കൂടി എന്തൊ‌പ്പിക്കാൻ ആണവോ പോകുന്നത് .... ആലോചിച്ചിട്ട് തല പുകയുന്നത് പോലെ തോന്നി.... ഞാൻ വേഗം റെന്റിന് കാർ കൊടുക്കുന്ന കൂട്ടുകാരനെ വിളിച്ച് റിറ്റ്സ് എടുത്തു.... അര മണിക്കൂറിനുള്ളിൽ ഞാനും കോഴിക്കോട്ടെക്ക് പുറപ്പെട്ടു.......... എല്ലാം വരുന്നിടത് കാണാം എന്നുറപ്പിച്ച്.....

ഉച്ചക്ക് 12 മണിക്ക് ശാലുവും പ്രവീണയും കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ എത്തി... അത് വരെ ഉണ്ടായിരുന്ന ധൈര്യം ചോർന്നു പോകുന്നത് പോലെ പ്രവീണക്ക് തോന്നി... പക്ഷേ

💬 Comments

View all comments