Chapter Title : വല്യേട്ടൻ [അൻസിയ]
വിളി വന്നത്.... എനിക്ക് ഉറപ്പായിരുന്നു ശാലു ആകും അതെന്ന്...
"ഹാലോ..."
"വല്യേട്ടൻ എവിടെയാ...??
"അടുത്ത് തന്നെ ഉണ്ട് എന്തെ മോളെ...??
"മറന്നു അല്ലെ ... എനിക്ക് ഉറപ്പാ എന്നെ പറ്റിക്കുകയാ എന്ന്..."
"അല്ല മോളെ ഏട്ടൻ അത്യാവശ്യമായി ഒരാളെ കാണാൻ വന്നതാ ഇപ്പൊ വരും..."
"ആരെ കാണാനാ ഇത്ര അത്യാവശ്യം...??
"നിന്റെ കാര്യം തന്നെയാണ്..."
"എന്റെ കാര്യമോ....??
"ആ ഒരു കല്യണ കാര്യം വന്നിട്ടുണ്ട് അത് സംസാരിക്കാൻ വന്നതാ..."
"എനിക്കിപ്പോൾ കല്യാണം വേണ്ടാ ചേട്ടാ..."
"മോളെ കുഴപ്പാക്കല്ലേ നിന്റെ കേട്ട് നടത്തിയിട്ടേ ഞാൻ കേട്ടു എന്ന് പണ്ടൊരു വാക്ക് പറഞ്ഞു പോയി ..."
"ഞാൻ കരുതി അത് എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാന്ന് ... ഇപ്പൊ മനസ്സിലായി ശല്യം വീട്ടിൽ നിന്ന് പോയിട്ട് കൊണ്ടുവരാൻ ആയിരുന്നു അല്ലെ....??
"ഹെന്റമ്മോ നീ വെച്ച് പോടി... നിന്നെ ഞാൻ അനിതയുടെ അടുത്തേക്ക് കൊണ്ടുപോകാം എന്നല്ലേ പറഞ്ഞത് അത് ഞാൻ ചെയ്തിരിക്കും പോരെ...??
"എപ്പോ...??
"മൂന്ന് മണിക്ക്..."
"ഹാ ശരി..."
അച്ഛന്റെ മരണത്തെ തുടർന്ന് മൂന്ന് പെണ്കുട്ടികൾ ഉള്ള കുടുംബം തലയിൽ ആകുമോ എന്ന് ഭയന്ന് കുടുംബക്കാർ എല്ലാം ഞങ്ങളെ വിട്ട് അകന്നിരുന്നു ... എന്നാൽ കാണാൻ അതി സുന്ദരികൾ ആയ എന്റെ അനിയത്തിമാരുടെ കാര്യത്തിൽ എനിക്ക് നല്ല ധൈര്യം ആയിരുന്നു.. അത്പോലെ തന്നെ രണ്ടു പേരുടെ കാര്യത്തിൽ എല്ലാം നടന്നു ഇപ്പോൾ ശാലുന് വന്നിരിക്കുന്ന കാര്യവും അവളെ കണ്ട് ഇഷ്ടമായിട്ടാണ് ഇതും നല്ലത് പോലെ നടക്കുമെന്ന് എൻ്റെ മനസ്സ് പറഞ്ഞു..... ചെക്കൻ അടുത്ത മാസം വരും വന്നിട്ട് അവർ നേരിട്ട്
💬 Comments
View all comments