0%

Chapter Title : വല്യേട്ടൻ 4 [അൻസിയ]

Author : അൻസിയ Read All Parts 5.4K

പറയാം.... സമയം ആവട്ടെ...."

അവളുടെ വാക്കുകളിലെ വ്യക്തത ഓരോ വാക്കിന്റെയും കടുപ്പം ... എനിക്ക് തന്നെ ഭയമായി അവളെ നോക്കുമ്പോ.....അവൾ വാതിൽ അടച്ചതും ഞാൻ മുറിയിലേക്ക് കയറി നന്നായി കുളിച്ചു... കുളിച്ചിറങ്ങി ഷെൽഫിൽ നിന്നും കുപ്പിയും എടുത്ത് ഞാൻ കനത്തിൽ നാലെണ്ണം വീശി..... ഇപ്പൊ എനിക്കും കൂടി അവരോടുള്ള പക.... ശാലുന് ഉറങ്ങാൻ കഴിയില്ല എന്നെനിക്ക് അറിയാമായിരുന്നു... ബാക്കി ഉണ്ടായിരുന്ന മദ്യവുമായി ഞാൻ അവളുടെ വാതിലിൽ ചെന്ന് മുട്ടി.... തല തുവർത്തി വാതിൽ തുറന്നവൾ എന്റെ മുന്നിൽ നിന്നപ്പോ ഞാനറിയാതെ എന്റെ കണ്ണുകൾ കൊണ്ട് വീണ്ടും അവളെ അടിമുടി നോക്കി....

"എന്തേ ഏട്ടാ...??

കയ്യിലിരുന്ന മദ്യ കുപ്പി അവൾക്ക് നേരെ നീട്ടി ഞാൻ ... എന്നെ തന്നെ കുറച്ചു നേരം നോക്കി നിന്നവൾ അതും വാങ്ങി കൊണ്ടെന്നോട് പറഞ്ഞു...

"ഇത് നന്നായി സുഖമായി ഉറങ്ങാലോ.... പിന്നെ ബാക്കി ഉണ്ടാവില്ല മുഴുവനെനിക്ക് വേണം...."

മറുപടി പറയാതെ ഞാൻ തിരിച്ചെന്റെ മുറിയിൽ വന്നു....

മദ്യം നന്നായി തലക്ക് പിടിച്ചു എനിക്ക് എന്നിട്ടും ഉറങ്ങാൻ തോന്നിയില്ല... ഉറക്കം വന്നില്ല എന്ന് പറയുന്നതാണ് ശരി.... ഫോണെടുത്ത് നെറ്റ് ഓണക്കിയപ്പോ 2 ചാറ്റ് 3 മെസ്സേജ് എന്ന് ഡിസ്‌പ്ലേ യിൽ തെളിഞ്ഞു... ആരാണെന്ന് നോക്കാൻ വാട്‌സ്ആപ്പ് തുറന്നപ്പോൾ രണ്ടെണ്ണം ഫാമിലി ഗ്രൂപ്പിൽ ഒരെണ്ണം അനിതയും.... മറുപടി അയക്കാൻ പ്രൊഫൈൽ തുറന്നതും അവൾ ഓണ്ലൈനില് ഉണ്ട്... ഇവൾക്കെന്താ ഉറക്കവും ഇല്ലേ ഈ നേരമായിട്ടും.... അങ്ങനെ തന്നെ ഞാൻ ചോദിച്ചു...

"എന്താടി ഉറങ്ങുന്ന സ്വാഭാവം ഒന്നുമില്ലേ...???

അവിടുന്ന് മൂന്ന് നാല് സെക്കന്റ് ആയി കാണും മറുപടിയും വന്നു...

💬 Comments

View all comments