0%

Chapter Title : വാംപയർ ഡയറീസ് 1 [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 26.7K

വാംപയർ ഡയറീസ് - സിനിമാക്കാരൻ

ബോധം വന്നുപോയിക്കൊണ്ടിരിക്കുന്നു...

തകർന്ന ഓർമ്മകൾ ഓരോന്നായി മനസ്സിലേക്ക് തിരികെ വരുന്നു....

പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാൻ ഉണർന്നു. ശബ്ദങ്ങൾ കേൾക്കാം. പക്ഷേ എനിക്ക് അനങ്ങാൻ കഴിയുന്നില്ല.

ഇരുട്ട്..... എൻ്റെ സംസ്കാരച്ചടങ്ങിന് നൂറുകണക്കിനാളുകൾ. ചിലപ്പോൾ അതിലും കുറവായിരിക്കാം. നാടകീയമായ സഹതാപം, പൊള്ളയായ വാക്കുകൾ. “ആ മൈരന്റെ സ്വഭാവത്തിന് ചാവുന്നതാ നല്ലതു ”, “അവന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ ഉണ്ടായിരുന്നുവത്രേ” എന്നൊക്കെയുള്ള കുശുകുശുപ്പുകൾ.

ആ ശബ്ദങ്ങൾ... എന്റെ കുടുംബം, സുഹൃത്തുക്കൾ, ചുറ്റുമുള്ളവർ. അവരുടെയെല്ലാം ജീവിതം അങ്ങനെ മുന്നോട്ടുപോകുന്നു. എന്റെ ജീവിതം എന്നാൽ അതിവേഗം അവസാനിച്ചുപോയി. മുപ്പത് വയസ്സ് പോലും കാണാൻ എനിക്ക് ഭാഗ്യമുണ്ടായില്ല.

ഒരു വൈറസ് ബാധ? ഡോക്ടർമാർ അതിനെ 'ഒമിക്രോൺ വകഭേദം' എന്ന് വിളിച്ചു; വലിയ അപകടമില്ലാത്ത ഒന്ന്. പാൻഡെമിക്കിൽ ജീവൻ നഷ്ടപ്പെട്ട മറ്റൊരു നമ്പർ മാത്രമായി ഞാൻ ചുരുങ്ങി.

പക്ഷേ, ഇതതല്ല സത്യം. അവർ കാര്യമായൊന്നും അന്വേഷിക്കുകപോലുമുണ്ടായില്ല. യഥാർത്ഥത്തിൽ, ഇതിനു പിന്നിൽ ഇതിലും ഭീകരമായ എന്തോ ഒന്നാണ്.

പിന്നെ മാസങ്ങളോളം ഇരുട്ട്... മണ്ണിനടിയിൽ. ബോധമുണ്ട്, പക്ഷേ അനങ്ങാൻ വയ്യ, തീർത്തും നിസ്സഹായാവസ്ഥ. അവശനാണ്, എങ്കിലും പതുക്കെ ശക്തി വീണ്ടെടുക്കുകയാണ്. സ്വന്തം ചിന്തകളല്ലാതെ മറ്റൊന്നുമില്ലാതെ ഞാൻ കാത്തിരുന്നു.

എന്റെ പാഴ്ജീവിതത്തെ ഓർത്ത് ഉള്ളിൽ ദേഷ്യം ഇരമ്പിവന്നു. വെറുപ്പും വികൃതമായ ചിന്തകളും എന്നെ കീഴടക്കി. ഞാനിപ്പോൾ പഴയ ഞാനല്ല. എന്നിലെ മനുഷ്യത്വമെല്ലാം, എല്ലാ നല്ല സ്വഭാവങ്ങളും മാന്യതയും എന്നെവിട്ട് പടിയിറങ്ങിയിരുന്നു.

ബാക്കിയുള്ളത് ഈ ഇരുട്ട് മാത്രം. പണ്ടത്തെ ആ മനുഷ്യൻ എന്നേ ചത്തുപോയി. അതുകൊണ്ടിനി യാതൊരു കാര്യവുമില്ല. ഇപ്പോൾ ഞാൻ മറ്റെന്തോ ആയി പുനർജനിച്ചിരിക്കുന്നു, തിന്മയുടെ

💬 Comments

View all comments