0%

Chapter Title : വാംപയർ ഡയറീസ് 1 [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 28.4K

ഞാൻ ഇത് ആവർത്തിച്ചു. പാർക്കിലെ വഴികളിലൂടെ നടന്നിരുന്ന മറ്റു ചില നിസ്സഹായരായ ആളുകളെക്കൂടി ഞാൻ ഇരയാക്കി.

ആ ആദ്യ ആഴ്ചയിൽ തന്നെ എനിക്ക് കൂടുതൽ ശക്തി ലഭിച്ചു. എന്റെ കണ്ണുകൾ കൂടുതൽ ശക്തമായി, സാധാരണ മനുഷ്യരേക്കാൾ നന്നായി രാത്രിയിൽ കട്ട ഇരുട്ടിൽ പോലും എനിക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു.

എന്റെ മാംസപേശികളും ബലപ്പെട്ടു, ശരീരം ഒതുക്കമുള്ളതായി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്പോർട്സിലും വർക്കൗട്ടിലും സജീവമായിരുന്ന ആ പഴയകാല ഊർജ്ജം വീണ്ടും കിട്ടിയതുപോലെ എനിക്ക് തോന്നി.

ഈ ആഗ്രഹത്തിന് പിറകെ തന്നെ പോകണം, കൂടുതൽ പേരെ ഇരയാക്കണം, ശക്തി കൂട്ടണം.

എന്നാൽ അതിനേക്കാളൊക്കെ ഉപരിയായി എന്നെ വല്ലാതെ അലട്ടിയ മറ്റൊരു കാര്യമുണ്ടായിരുന്നു. അവളെ കണ്ടെത്തുക എന്നതാണ് ആ ആഗ്രഹം. വിദ്യ.... ഞാൻ മരിക്കുന്നതിന് മുമ്പുള്ള ഓഫീസിലെ എന്റെ ബോസ്.

മറ്റാരെയും കുറിച്ചൊന്നും ചിന്തിക്കാതെ അവൾ മാത്രം എന്റെ മനസ്സിലേക്ക് വരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ പഴയ ജീവിതത്തിലെ മിക്ക കാര്യങ്ങളും ഓർത്തെടുക്കാൻ പോലും കഴിയാത്തവിധം ഒരു സ്വപ്നം പോലെ മങ്ങിപ്പോകുന്നു.

കാര്യങ്ങളൊക്കെ എനിക്കറിയാം, ഓർമ്മയുണ്ട്... എങ്കിലും അതൊക്കെ മറ്റൊരു ജീവിതകാലത്തോ, മറ്റാരോ അനുഭവിച്ചതോ പോലെയാണ് എനിക്ക് തോന്നുന്നത്.

പക്ഷേ വിദ്യയെക്കുറിച്ചുള്ള ഓർമ്മകൾ എന്റെ മനസ്സിൽ ഇപ്പോഴും പച്ചയായി നിൽക്കുന്നു. എനിക്ക് അവളെ വേണം, അവളെ എന്റേതാക്കണം. എനിക്ക് അവളോട് എപ്പോഴും ഒരു പ്രത്യേക ക്രഷ് ഉണ്ടായിരുന്നു.

അവൾ കർശനക്കാരിയായിരുന്നു... ചിലരൊക്കെ അവൾക്ക് അഹങ്കാരമാണെന്ന് പറഞ്ഞിരുന്നു. പക്ഷേ സ്വന്തം ജോലിയിലെ ഉത്തരവാദിത്തങ്ങൾ ഗൗരവത്തോടെ കാണുന്നത് കൊണ്ടു മാത്രമാണ് അവൾ അങ്ങനെ പെരുമാറിയത്.

വിവാഹിതയാണ്, എന്നെക്കാൾ അല്പം പ്രായമുണ്ട്, മുപ്പതുകളുടെ

💬 Comments

View all comments