Chapter Title : വനദേവത [ഏകലവ്യൻ]
പോലെയായി.. കൊമ്പന്റെ കാൽപ്പെരുമാറ്റം എന്നിലേക്കു വരുന്നത് പോലെ തോന്നിച്ചു.. തിരിഞ്ഞു നോക്കാൻ ആവുന്നില്ല.. അല്ലെങ്കിൽ പറ്റുന്നില്ല.. കാലു കിടുകിടാ വിറക്കാൻ തുടങ്ങി. താൻ തീരാൻ പോകുന്നു എന്ന് അവൻ ഉറപ്പിച്ചു. ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഇൽ കയറിയ സന്തോഷവും. തടഞ്ഞിട്ടും ഒറ്റക്ക് വരാനുള്ള ആകാംഷയും ഇവിടെ അവസാനിക്കും. ഒന്ന് അനങ്ങാൻ പോലും ആവുന്നില്ല..
താള രഹിതമായ ഒരു തരം ശബ്ദം ചെവിയിൽ മുഴങ്ങുന്നു.. എന്നാൽ അതിന്റെ ഉറവിടം മനസ്സിലാകുന്നില്ല.. കണ്ണ് തുറന്നു ശബ്ദം ഇപ്പോളും മുഴങ്ങുന്നുണ്ട്. ചുറ്റും ശാന്തത.. കൊമ്പന്റെ ഒരു സാമീപ്യവും ഇവിടെ ഇല്ല .. അത് പോയിട്ടുണ്ടാകുമോ അവൻ ശങ്കയിലാണ്ടു. പതിയെ തല ചെരിച്ചു പുറകിൽ നോക്കിയതും കൊമ്പൻ എന്റെ നേർക്ക് പാഞ്ഞടക്കുന്നു.. . കണ്ണ് അതി ശക്തിയായി വികസിച്ചു.. ചുണ്ട് വിറച്ചു..
പെട്ടെന്ന് തന്നെ കയ്യിൽ ഒരു പിടി വീണു എന്നെ വലിച്ചു മാറ്റി.. പാഞ്ഞടുത്ത കൊമ്പന്റെ മുഖം മരത്തിലടിച്ചു ശക്തിയായ ശബ്ദത്തോടെ മരം നിലം പതിച്ചു.. അന്തരീക്ഷത്തെ പൊടിമയമാക്കി...
എന്നിൽ പിടിച്ച കൈ എന്നെയും വലിച്ചു ഓടുകയാണ്. കൊലുസ്സിൻറെ ശബ്ദം കേൾക്കുന്നു.. മൃദുലമായ സ്പര്ശനമാണ്.. മുറുകെ പിടിച്ചിട്ടുണ്ട്.. ഞാൻ തിരിഞ്ഞു നോക്കി.. കൊമ്പൻ പുറകെ ഉണ്ട്.. എന്നാൽ അതിലും വേഗത്തിൽ എന്നിലേക്കു വന്ന ബാഹ്യബലം എന്നെയും കൊണ്ട് പോകുന്നു.. പക്ഷെ എന്റെ തലച്ചോറിലേക്ക് പോകുന്ന ചോര നിന്ന പോലെ.. ബോധം പോകുന്ന പോലെ തോന്നി.. കണ്ണുകൾ പാതി അടഞ്ഞു. എനിക്ക് മുന്നിലായി എന്നെ വലിച്ചു നീങ്ങുന്ന ആളെ അവ്യക്തമായേ കാണുന്നുള്ളൂ.. ഒരു ചേല പോലെ ദേഹത്തു ചുറ്റിയിട്ടുണ്ട്.. എന്റെ കാലുകൾ തളർന്നു..
“വരൂ
💬 Comments
View all comments