0%

Chapter Title : വനദേവത [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 699
വേഗം “ പെൺ ശബ്ദം പറ്റുന്നില്ല ന്നു പറയാൻ എനിക്ക് വായ അനങ്ങുന്നില്ല .. ഉമിനീർ വറ്റി. എന്റെ തളർച്ച കൊണ്ടായിരിക്കണം.. ശ്കതമായി നമ്മൾ വെട്ടി മാറി വശത്തുള്ള ചെറിയ ഒരു കുഴിപോലെ ഉള്ള താഴ്ചയിൽ വീണു. എന്റെ പുറകിലായി ആണ് അവൾ ഉള്ളത്.. “ഹാാാ “ ഞാൻ വായ പിളർത്തി.. ശ്വാസം പോകുന്ന ശബ്ദം വായയിലൂടെ പകുതി ആകുമ്പേള്ക്കും പിന്നിൽ നിന്നു അവളുടെ കൈ വന്നു വായ മൂടി.. ഇനി എനിക്ക് അനങ്ങാനാവില്ല. ബോധം നിമിഷ നേരം കൊണ്ട് പോകുമെന്ന് മനസിലായി.. കണ്ണുകൾ അടഞ്ഞു. അത്ര വരെയും അവളുടെ കൈകൾ എന്റെ വായയുടെ മുകളിൽ തന്നെ ആയിരുന്നു.. #### ചുറ്റിലും നല്ല പരന്ന പച്ചപ്പ്. ശീതളമായ കാറ്റ് വീശുന്നുണ്ട്. വന പാതയിൽ മധ്യ ഭാഗത്തു നിന്നു ഇടത്തോട്ടെക് തിരിയുന്ന വഴിയിലാണ് ഫോറെസ്റ്റ് ഓഫീസ്. “കൃർ.......... ............ “ ഒരു ബീഡിയും കത്തിച്ചു പുറത്ത് മൂത്രമൊഴിക്കുന്ന ശങ്കരേട്ടന്റെ ശ്രദ്ധ തിരിച്ചു കൊണ്ട് ഉള്ളില്ലേ ടെലിഫോൺ ബെല്ലടിച്ചു. “ഡാ രാജ എടുക്കട ഫോൺ “ ഉള്ളിൽ ബെഞ്ചിൽ ചുരുണ്ട കിടന്നുറങ്ങുന്ന രാജൻ എണീക്കാൻ ഭാവമേ ഇല്ല.. ശങ്കരൻ ഓടി വന്നു ഫോൺ എടുത്തു. “ഹെല്ലോ രാജൻ “ “അതെ സർ പറയു രാജനാണ് “ “ആ ഇന്നല്ലേ പുതിയ ഓഫിസർ ചാർജ് എടുക്കുന്നെ “
“ആ അതെ സർ അവർ ഇങ്ങോട്ടേക്കു പുറപ്പെട്ടോ?? “ “ ആ ഒരു എട്ട് എട്ടര ആകുമ്പോൾ എത്തും.. കേട്ടിടത്തോളം ആളൊരു പുലിയാണെന്നു. അടങ്ങിയിരിക്കാൻ ഭാവമുണ്ടാകില്ല ... നോക്കിയും കണ്ടുമൊക്കെ നിക്ക്.. ““സർ

💬 Comments

View all comments