Chapter Title : വണ്ടിപ്രാന്തൻ [Vethalam]
അതൊരു കല്പന പോലെ തോന്നിയെനിക്ക്
ഇനി നിന്നാ കേൾക്കുന്നത് വേറെ വല്ലതുമാവും
ഞാൻ പുറത്തിറങ്ങി ലോറികളുടെ അടുത്തേക്ക് നടന്നു
ഷാസി മാത്രമുള്ള ഒരു ലോറിയിലേക്ക് കയറാൻ തുടങ്ങിയപ്പോ പുറകിൽ നിന്ന ഒരാൾ പറഞ്ഞു
സർ ദാ മൂന്നാമത്തെ വണ്ടിയാണ് നിങ്ങളുടേത്
അതെന്താ അങ്ങനെ ഞാൻ തിരിച്ചു ചോദിച്ചു
അത് കമ്പനി കൊടുത്ത സ്പെഷ്യൽ ഓഫറാണ് സർ അത് പ്ലാറ്റ് ഫോം കെട്ടി ഫുൾ വർക്ക് കഴിഞ്ഞതാണ് ഇതാണ് ആർ സി യും ഡോക്യൂമെന്റ്സും ഇതും കമ്പനിയാണ് ചെയ്തു തന്നേക്കുന്നത്
അയാൾ ഒരു ഫയൽ എന്റെ നേരെ നീട്ടി
ഞാനതു വാങ്ങി തുറന്നു
ആർ സി ഓണർ
ആർ.ഗൗരിദാസൻ
എന്റെ പേര്
ഞാൻ പേജുകൾ മറിച്ചു
എത്ര രൂപയാണ് ഫിനാൻസ് എന്നറിയാൻ
കണ്ടില്ല
വീണ്ടും ആർ സി ബുക്കിൽ നോക്കി
ഇല്ല ഒരു രൂപ പോലും ഫിനാൻസ് ഇട്ടിട്ടില്ല ഫുൾ പെയ്മെന്റ് അടച്ചിരിക്കുന്നു
അതും ഓൾ ഇന്ത്യ പെർമിറ്റോട് കൂടി
ഞാൻ തിരികെ നടന്നു
സർ വണ്ടി ഓടിച്ചു നോക്കുന്നില്ലേ
ഞാൻ ഒന്നും മിണ്ടിയില്ല
എന്താടാ വണ്ടി ഇഷ്ട്ടപെട്ടില്ലേ ആശാന്റെ ചോദ്യം
മ്മ്മ്മ്മ്
എന്നാ കും ന്നു വണ്ടി പോയി ഓടിച്ചിട്ട് വാടാ
ആശാൻ ഓടിച്ചിട്ട് താക്കോൽ എനിക്ക് തന്നാ മതി
കണ്ടോടോ ഇതാണ് ഗുരുത്വം
അവിടെ നിന്ന പ്രായമായ ആള് പറഞ്ഞു
നിന്റെ പോക്കറ്റിൽ രൂഭാ എത്രെയുണ്ടെടാ
ഞാൻ പോക്കറ്റിൽ കിടന്ന പൈസ എടുത്തു എണ്ണാൻ തുടങ്ങിയപ്പോ അതിൽ നിന്നും ഒരു നൂറു രൂപ ആശാൻ വാങ്ങി സ്വന്തം പോക്കറ്റിൽ നിന്നും ഒരു രൂപ നാണയം കൂടി
💬 Comments
View all comments