Chapter Title : വരമ്പുകൾ ഇല്ലാതെ 1 [Adam]
ഉറങ്ങുകയാവുമോ? അതോ കൂട്ടുകാരോടൊപ്പം ഇരുന്ന് തമാശകൾ പറയുകയാണോ?
ഒരു തേങ്ങൽ മായയുടെ നെഞ്ചിനെ പൊട്ടിച്ചു കീറി. അവൾ കണ്ണുകൾ ഇറുക്കിയടച്ചു. ഏട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! ആ ചൂടിൽ, ആ പരിചിതമായ മണത്തിൽ, ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ!
പതുക്കെ അവൾ കട്ടിലിലേക്ക് തിരിഞ്ഞു. "ഏട്ടാ..." അവൾ മന്ത്രിച്ചു. പിന്നെ തലയിണയെന്നോണം ഫോണെടുത്ത് നെഞ്ചോട് ചേർത്തു. ഇല്ല, ഇന്ന് സങ്കടപ്പെടുന്നില്ല.
ഏട്ടൻ ഉടനെ തിരിച്ചുവരും. അന്നത്തെ ആലിംഗനം ഇത്തിരി കൂടി മുറുകും, അത്രയേ ഉള്ളൂ. ഉറക്കം അവളെ പതിയെ പുതപ്പിച്ചു തുടങ്ങി. ഫോണിലെ ചാറ്റ് സ്ക്രീൻ മങ്ങവേ, ഒരു ചെറുപുഞ്ചിരിയോടെ മായ ഉറക്കത്തിലേക്ക് വഴുതി
XXX
ടൂറിലെ ഓരോ നിമിഷവും റോഹിത്തിനെ അസ്വസ്ഥനാക്കി. സുഹൃത്തുക്കളുടെ കളിയും ചിരിയും അവനിൽ നിന്ന് അകലെയായിരുന്നു. മലനിരകളുടെ ഭംഗിയല്ല, മനസ്സിൽ നിറഞ്ഞത് മായയുടെ ചിരിയായിരുന്നു. കുഞ്ഞു പെങ്ങൾക്ക് കൊണ്ടുപോകാനുള്ള സമ്മാനങ്ങൾ തിരഞ്ഞപ്പോഴും, അവളുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങുന്നത് മാത്രമായിരുന്നു ചിന്ത.
"കണക്ഷൻ കിട്ടിയാൽ ഉടനെ കോൾ ചെയ്യണം" - തന്നോട് തന്നെ പറഞ്ഞുകൊണ്ട് നടന്നു. ട്രക്കിങ്ങിനിടയിൽ ചെറിയ ഇടവേളകളിൽ ഫോൺ നോക്കി നെടുവീർപ്പിട്ടു. ചിലപ്പോൾ ഒരു ബാർ, ചിലപ്പോൾ രണ്ട്... ശൂന്യത. ഈ മലയ്ക്ക് മുകളിലൊന്നും സിഗ്നലിന്റെ കാര്യമില്ലെന്ന് തോന്നുന്നു.
അവസാനം, വൈകിട്ടായിട്ടും ഒന്നും ശരിയാവാത്തതിന്റെ ദേഷ്യത്തിൽ റോഹിത്ത് ഒരു പാറയുടെ മുകളിൽ കയറി നിന്നു. അവനറിയാതെ കണ്ണുകൾ ചുറ്റും പരതി, ഒരു പ്രതീക്ഷയുമില്ലാതെ.
പെട്ടെന്നാണ് അത് സംഭവിച്ചത്. മുകളിൽ വലത് കോണിലെ കണക്ഷൻ ബാർ നിറഞ്ഞു! ഒരു നിമിഷം വിശ്വസിക്കാനായില്ല. വിറയ്ക്കുന്ന കൈകളോടെ ഫോൺ തുറന്നു.
Sorry Maya, I tried
💬 Comments
View all comments