0%

Chapter Title : വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്]

. അത് വേണോ ?

വേണ്ട ടീച്ചര്‍ .. രാജി തന്റെ പാവാട നേരെയാക്കി എഴുന്നേറ്റ് പതിയെ റൂമിലേക്ക് പോകാന്‍ നടന്നു . പത്മിനി അവള്‍ നടന്നു നീങ്ങുന്നത് നോക്കി ... പതിയെ എഴുന്നേറ്റ് പുറകെ നടന്നു.

സമയം 8 മണി .. ഹാളിലെ ക്ലോക്ക് കിളി ചിലച്ചു , അതിന് പിന്നാലെ രാജി ഭക്ഷണം കഴിക്കാന്‍ വാ... എന്ന പത്മിനിയുടെ വിളിയും രാജിയുടെ കാതുകളില്‍ പതിച്ചു. താന്‍ വായിച്ച് കൊണ്ടിരുന്ന ബുക്ക് മടക്കി വെച്ച് അടുക്കളയ്ക്ക് അടുത്തുള്ള തീന്‍ മേശയില്‍ ചെന്നിരുന്നു. പത്മിനി നല്ല ചൂടുള്ള ചപ്പാത്തിയും , കിഴങ്ങ് കറിയും കൊണ്ടുവന്ന് വെച്ചു. രാജിയുടെ മുന്നിലേക്ക് പ്ലേറ്റ് നീക്കി വെച്ച് ചപ്പാത്തിയും കറിയും ഇട്ടുകൊടുത്തു. മ്മ്മ്ഹ..കഴിക്ക് ... ചൂട് പോകുന്നതിനു മുന്‍പേ പത്മിനി അടുത്തുള്ള കസേരയില്‍ ഇരുന്നു.

ടീച്ചര്‍ ... മ്മ്ഹ എന്താ രാജി ? ഞാനൊരു കാര്യം ചോദിക്കട്ടെ ? ദേഷ്യപ്പെടുവോ ഞാന്‍ എന്തിനാ ദേഷ്യപ്പെടുന്നെ മോളോട് , ചോദിക്ക് ടീച്ചര്‍ ഇവിടെ ഒറ്റയ്ക്കാണോ താമസം ? വേറെ ആരുമില്ലേ ?

ഇതാണോ ? ദേഷ്യപ്പെടുവോ എന്ന് ചോദിച്ച ചോദ്യം ..പത്മിനി വായിലേക്ക് ചപ്പാത്തി വെച്ച് പതിയെ ചവച്ച് കൊണ്ട് ചോദിച്ചു അത് വൈകുന്നേരത്തെ പോലെ ഞാന്‍ അധിക സ്വതന്ത്ര്യം എടുക്കുന്ന പോലെ തോന്നെണ്ടല്ലോ എന്ന് കരുതി...

നീ അത് വിട്ടില്ലേ രാജി , ഞാന്‍ പറഞ്ഞല്ലോ അത് പിന്നെ പറഞ്ഞു തരാമെന്ന് ..പിന്നെ നീ ഇപ്പോള്‍ ചോദിച്ചത്

ഞാന്‍ കുറച്ചു നാള്‍ ഇവിടെ ഒറ്റയ്ക്കാണ് രാജി , എന്റെ ഭര്‍ത്താവ് രാജീവ്‌

💬 Comments

View all comments