Chapter Title : വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്]
പ്രകൃതിയോടുള്ള ആകാംഷ ഓരോ വാക്കിലും നിറഞ്ഞു നില്ക്കുന്നു.
അല്ലെ ടീച്ചര്‍ ... ചോദ്യം കേട്ടതോടെ ഉടന്‍ തന്നെ ചിന്തയില്‍ നിന്നും ഉണര്‍ന്നു പത്മിനി അതെ എന്ന് മറുപടി നല്കി.
പ്രകൃതി മനോഹരമാണ് രാജി , പ്രകൃതിയും ശക്തിയും ചേര്‍ന്നാണ് പുതുലോകം സൃഷ്ടിക്കുന്നത്. അതാണ് ജീവിതത്തിലെ യാഥാര്‍ത്ഥ്യം. അതൊക്കെ മോള്‍ക്ക് കുറച്ചു കാലം കൂടി കഴിയുമ്പോള്‍ മനസിലാവും. അന്ന് ശക്തി കൂടെ വേണം എന്ന് മോള്‍ക്ക് ആഗ്രഹം തോന്നുമ്പോള്‍ ജീവിതം കൂടുതല്‍ ശോഭയേകും.
ഇത്രയും തന്റെ നാവില്‍ നിന്നും വീണ ഉടന്‍ തന്നെ അടുത്ത ചോദ്യം രാജിയില്‍ നിന്നും വന്നു.. എന്താ ടീച്ചര്‍ ഈ ശക്തി ? അതൊക്കെ പിന്നെ പറഞ്ഞു തരാം , ഇപ്പോള്‍ തന്നെ എല്ലാം അറിഞ്ഞാല്‍ നീ ശക്തിയെ ഇപ്പോള്‍ തന്നെ തേടി പോകുമല്ലോ അതൊന്നും വേണ്ടട്ടോ. എന്നാലും പറ ടീച്ചറെ..
വെറുതെ ഇരി രാജി , അതൊന്നും ഇപ്പോള്‍ അറിയേണ്ട അയ്യെടാ പെണ്ണിന് അറിയാതെ വയ്യേ ?
പെട്ടെന്ന് , രാജിയുടെ മുഖം വാടി, സോറി ടീച്ചര്‍ ഞാന്‍ കൂടുതല്‍ സ്വതന്ത്ര്യം എടുത്തു അല്ലെ ? ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല
അയ്യേ , ഇതെന്താ കൊച്ചു കുട്ടികളെ പോലെ , പറഞ്ഞു തരില്ല എന്നല്ല പറഞ്ഞത് പിന്നെ പറഞ്ഞു തരാം . ഇപ്പോള്‍ കഥ പറഞ്ഞിരുന്നാല്‍ രാത്രി ഭക്ഷണം കഴിക്കാന്‍ ഒന്നുമുണ്ടാവില്ല. ഞാന്‍ അടുക്കളയിലേക്ക് പോവട്ടെ . നീ ചെന്ന് പ്രാര്‍ത്ഥിച്ച് പഠിക്കാന്‍ നോക്കിക്കേ . ഇനി നീ ക്ലാസ്സില്‍ മിടുക്കിയായി ഇരുന്നില്ല എങ്കില്‍ എന്നെ എല്ലാവരും കുറ്റം പറഞ്ഞു കളിയാക്കും
💬 Comments
View all comments