Chapter Title : വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്]
കൂടി കഴുകിക്കോ രാജി .. എന്നും പറഞ്ഞു തന്റെ പത്രം അവള്‍ക്ക് നേരെ നീട്ടി.. രാജി തന്റെ കൈ നീട്ടി പ്ലേറ്റ് വാങ്ങിക്കാന്‍ തുടങ്ങവേ പത്മിനിയുടെ കൈ കൊണ്ടുള്ള അടി അവളുടെ കയ്യില്‍ വീണിരുന്നു.
ഞാന്‍ നിന്നെ ഇവിടെ വേലക്കാരിയാക്കാന്‍ കൊണ്ട് വന്നതല്ല , മനസിലായല്ലോ എന്നൊരു ഞെട്ടിക്കുന്ന ശബ്ദവും ... രാജി വിറച്ചു. അത് ടീച്ചര്‍ ...
പ്ലേറ്റ് അവിടെ വെച്ചിട്ട് കൈകഴുകി മുറിയിലേക്ക് പോ രാജി അവള്‍ പ്ലേറ്റ് അവിടെ വെച്ചിട്ട് കൈ കഴുകി മുറിയിലേക്ക് പോയി... കണ്ണ് നിറഞ്ഞിരിക്കുന്നു.. ഇല്ല കരയില്ല.. ഇവിടെ ഞാന്‍ കരയില്ല .. അവള്‍ കണ്ണുകള്‍ തുടച്ചു മുറിയില്‍ പോയി കസേരയില്‍ ഇരുന്നു..
സമയങ്ങള്‍ പോയത് അവള്‍ അറിഞ്ഞില്ല... കണ്ണുകള്‍ അടഞ്ഞു.... ഇടയ്ക്ക് എപ്പോഴോ അടി കൊണ്ട ഭാഗത്ത് തണുപ്പ് അറിഞ്ഞപ്പോഴാണ് കണ്ണുകള്‍ മെല്ലെ തുറന്നത് ... മുന്നില്‍ പത്മിനി ടീച്ചര്‍ ...
എന്താ... നന്നായി വേദനിച്ചോ ? നീ ഞാന്‍ പറഞ്ഞത് കേള്‍ക്കാഞ്ഞത് കൊണ്ടല്ലേ മോളെ .. സാരല്യ... എന്നും പറഞ്ഞു പത്മിനി പതിയെ അടിയേറ്റ ഭാഗം പതിയെ തടവി.
അത് സാരമില്ല ടീച്ചര്‍ ... വേദന ഒന്നുമില്ല .. മ്മ്മ്ഹ... എന്നാല്‍ ഇന്നാ ഇത് നിനക്ക് വേണ്ടിയാ .. തുറന്ന് നോക്ക് . . പത്മിനി തന്റെ കയ്യിലിരുന്ന കവര്‍ രാജിയ്ക്ക് നേരെ നീട്ടി രാജി ചോദ്യ ഭാവത്തില്‍ പത്മിനിയെ നോക്കി... പിടിക്ക് .. എന്നിട്ട് തുറന്ന് നോക്ക് .. പതിയെ രാജി ആ കവര്‍ വാങ്ങി തുറന്ന് നോക്കി... അതിനുള്ളില്‍ വസ്ത്രങ്ങള്‍ ..
അതിങ്ങ് പുറത്തേക്ക് എടുക്ക് .. രാജി വിറയ്ക്കുന്ന കൈകളോടെ പതിയെ രാജി ആ വസ്ത്രങ്ങള്‍ പുറത്തേക്ക് എടുത്തു...
കൊള്ളാമോ ? ഇഷ്ടമായോ ? പാകം ആവുമോ എന്നറിയില്ല .. രാജിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു...
നിന്റെ കണ്ണില്‍ എന്താ വല്ല ഡാം ഉണ്ടോ .. എല്ലാത്തിനും ഇങ്ങനെ കരച്ചില്‍ ഒഴുക്കുവാന്‍.. ഞാന്‍ പറഞ്ഞതല്ലേ വൈകിട്ട് ഈ വീട്ടില്‍ കരയരുത് എന്ന്... ഇല്ല ടീച്ചര്‍ കരയില്ല .. രാജി വേഗം തന്റെ കൈ കൊണ്ട് കണ്ണ് തുടച്ചു.. നല്ല ഭംഗിയുള്ള ടോപും , സ്കേര്‍ട്ടും...
ഇഷ്ടമായോ ? ഉവ്വ് ടീച്ചര്‍ ഇഷ്ടമായി...
എന്നാല്‍ ഇതൊന്ന് ഇട്ടേ.. പാകമാകുമോ എന്നറിയില്ല .. ഞാന്‍ ഇത് വാങ്ങി വെച്ചിട്ട് കുറച്ചു കാലമായി ...
എനിക്കാണോ ടീച്ചര്‍ ? ആകാംഷയോടെ
💬 Comments
View all comments