0%

Chapter Title : വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്]

മുന്‍പേ പത്മിനി അടുത്തുള്ള കസേരയില്‍ ഇരുന്നു.

ടീച്ചര്‍ ... മ്മ്ഹ എന്താ രാജി ? ഞാനൊരു കാര്യം ചോദിക്കട്ടെ ? ദേഷ്യപ്പെടുവോ ഞാന്‍ എന്തിനാ ദേഷ്യപ്പെടുന്നെ മോളോട് , ചോദിക്ക് ടീച്ചര്‍ ഇവിടെ ഒറ്റയ്ക്കാണോ താമസം ? വേറെ ആരുമില്ലേ ?

ഇതാണോ ? ദേഷ്യപ്പെടുവോ എന്ന് ചോദിച്ച ചോദ്യം ..പത്മിനി വായിലേക്ക് ചപ്പാത്തി വെച്ച് പതിയെ ചവച്ച് കൊണ്ട് ചോദിച്ചു അത് വൈകുന്നേരത്തെ പോലെ ഞാന്‍ അധിക സ്വതന്ത്ര്യം എടുക്കുന്ന പോലെ തോന്നെണ്ടല്ലോ എന്ന് കരുതി...

നീ അത് വിട്ടില്ലേ രാജി , ഞാന്‍ പറഞ്ഞല്ലോ അത് പിന്നെ പറഞ്ഞു തരാമെന്ന് ..പിന്നെ നീ ഇപ്പോള്‍ ചോദിച്ചത്

ഞാന്‍ കുറച്ചു നാള്‍ ഇവിടെ ഒറ്റയ്ക്കാണ് രാജി , എന്റെ ഭര്‍ത്താവ് രാജീവ്‌ ഗള്‍ഫിലാണ് . ഇത് രാജീവ്‌ വാങ്ങിയ വീടാണ്. ചേട്ടന്റെ കുടുംബം ഇപ്പോള്‍ അമേരിക്കയിലാണ്. രാജീവേട്ടന്റെ അനിയത്തി വിശേഷം അറിയിച്ചത് കൊണ്ട് ഇനി കുറച്ചു കാലം അവര്‍ അവിടെ ആയിരിക്കും . അവര്‍ വന്നാല്‍ ഇവിടെ നില്‍ക്കില്ല . അവര്‍ക്ക് ഇത്തരം പഴഞ്ജന്‍ കാര്യങ്ങള്‍ ഒന്നും താത്പര്യമില്ല . എനിക്കും രാജീവേട്ടനും വളരെ ഇഷ്ടമാണ് ഇത്തരമൊരു അന്തരീക്ഷം അത് കൊണ്ട് വാശിയ്ക്ക് വാങ്ങിയതാണ് ഈ വീട്. മനസിലായോ ? മ്മ്മ്ഹ കഴിക്ക്

രാജി തന്റെ മുന്നിലെ ചപ്പാത്തി പതിയെ കഴിച്ച് തുടങ്ങി..

പത്മിനിയുടെ ശ്രദ്ധ രാജിയുടെ വസ്ത്രങ്ങളിലേക്ക് ആയിരുന്നു , ആകെ പഴകിയ നിറമുള്ള ഒരു ടോപ്‌ , ഒരുപാട് കാലം ഉപയോഗിച്ചത് ആണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും ... പത്മിനി പതിയെ രാജിയെ വിളിച്ചു.

രാജി ... സംശയത്തോടെയെന്ന പോലെ പതിയെ രാജി പത്മിനിയെ നോക്കി നിനക്ക് ഇടാന്‍ ഇപ്പോള്‍ എത്ര ഡ്രസ്സ്‌ കയ്യിലുണ്ട് ? രാജിയുടെ മുഖം പെട്ടന്ന് വാടി ... മുഖം കുനിയ്ക്കാതെ രാജി പറയ്‌ , എത്ര എണ്ണമുണ്ട്..

അത് ടീച്ചര്‍ .. ക്ലാസ് വിട്ടു വന്നാല്‍ ഇടാന്‍ മൂന്ന് ജോഡിയുണ്ട് പിന്നെ യുണിഫോം രണ്ടെണ്ണം.

മ്മ്മ്ഹ...കഴിക്ക് വേഗം എന്നും പറഞ്ഞു പത്മിനി തന്റെ പ്ലേറ്റിലെ ചപ്പാത്തി കഴിച്ച് പതിയെ എണീറ്റു. കൂടെ രാജിയും

അതെ പാത്രം ഒന്നും കഴുകേണ്ട ... അവിടെ വെച്ചാല്‍ മതി .. പ്ലേറ്റ് ആയിട്ട് പോകുന്ന രാജിയെ നോക്കി പത്മിനി പറഞ്ഞു.. എന്നാല്‍ അത് കേള്‍ക്കാത്ത പോലെ രാജി താന്‍ കഴിച്ച പത്രം കഴുകാന്‍ ആരംഭിച്ചു.. എന്നാല്‍ ഇത്

💬 Comments

View all comments