0%

Chapter Title : വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്]

അതെ …ഇവിടെ രാജിയുടെ ലോകം നിങ്ങള്‍ക്ക് മുന്നിലേക്ക് തുറക്കുകയാണ്….. ഇത് ഒരു കഥയല്ല ജീവിതമാണ് . സ്നേഹത്തിന്റെ , ഇഷ്ടങ്ങളുടെ , കാമത്തിന്റെ …എന്നൊക്കെ പറഞ്ഞു അതിനെ ചെറുതാക്കാന്‍ ഉദ്ദേശമില്ല. ഇതൊരു പെണ്ണിന്റെ മനസ്സാണ് അവളുടേത്‌ മാത്രം . ഒരാണിന് ഒരിക്കലും പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയാത്ത പെണ്ണിന്റെ മനസ്സിലൂടെയുള്ള യാത്ര. നമുക്ക് ഒന്ന് സഞ്ചരിക്കാം അവളോടൊപ്പം. ഒരു പെണ്ണിനെ അറിയാനുള്ള യാത്ര. മകരമാസത്തിന്റെ പുലര്‍ച്ചെ താന്‍ കണ്ട് മാത്രം പരിചയമുള്ള നാട്ടിലെ ഒരു പ്രായമായ അമ്മാവന്റെ കൈകളില്‍ പിടിച്ച് താന്‍ ഓടി കളിച്ച വഴിയിലേക്ക് വേച്ച് വേച്ച് നടക്കുമ്പോള്‍ അരമതിലിലും പറമ്പിലും എല്ലാം നില്‍ക്കുന്ന മനുഷ്യരുടെ നോട്ടം തന്നെ മാത്രമാണ് എന്ന് കുഞ്ഞു രാജി അറിഞ്ഞിരുന്നു. അവളുടെ തലയിലെ കെട്ടും , കയ്യിലും കാലിലും വെള്ളനിറത്തില്‍ പൊതിഞ്ഞിരുന്ന പ്ലാസ്റ്ററും വേഗം നടക്കുന്നതിന് അവളെ സഹായിച്ചില്ല. അവളുടെ ഇഷ്ടത്തോടെ കാലും കയ്യും വഴങ്ങാതെ തന്നെ മുറുക്കെ പിടിച്ചിരിക്കുന്ന ആ അമ്മാവന്റെ സഹായംകൊണ്ട് മാത്രമാണ് വീട്ടിലേക്കുള്ള പടികള്‍ അവള്‍ ബുദ്ധിമുട്ടി കയറിയത്. അവസാന പടികളിലേക്ക് കയറിയ അവളുടെ കണ്ണുകള്‍ ചെന്ന് പതിച്ചത് ചുറ്റിനുമുള്ള ആളുകള്‍ക്ക് നടുവില്‍ നിലവിളക്ക് തലക്കല്‍ കത്തിച്ച് വെച്ച് കിടത്തിയിരിക്കുന്ന പെട്ടികളിലേക്ക് ആയിരുന്നു. അവളുടെ കണ്ണുകളില്‍ ഇരുട്ട് കയറുന്ന പോലെ . ഉണ്ടായിരുന്ന ശരീരത്തിന്റെ ബലം പോലും അവള്‍ക്ക് നഷ്ടമായി തുടങ്ങി. അതെ… തന്റെ അച്ഛനും അമ്മയും… മണിക്കൂറുകള്‍ക്ക് മുന്‍പ് തനിക്കൊപ്പം ബസ് സ്റ്റോപ്പില്‍ തമാശ പറഞ്ഞ് ചിരിച്ച് നിന്ന അവര്‍ ഇപ്പൊ.. ഇല്ല ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല..സിനിമ കാണുന്നതിനായി പുതിയ ഡ്രസ്സ്‌ വാങ്ങുന്നതിനായി ഐസ് ക്രീം കഴിക്കാന്‍ അതിനെക്കുറിച്ച് എല്ലാം പറഞ്ഞ് നിന്ന ഞങ്ങളുടെ ഇടയിലേക്ക് മിന്നായം പോലെ വന്ന് കേറിയ ആ കാര്‍ പിന്നെയൊന്നും ഓര്‍മ്മ ഇല്ല മനസ്സില്‍ ഇരുട്ട് പോലെ ആരുടെയൊക്കെ ശബ്ദങ്ങള്‍ , നീറ്റലുകള്‍ , അബോധാവസ്ഥയിലും അമ്മയെ വിളിക്കുന്ന ചില നിമിഷങ്ങള്‍..! വേച്ച് വേച്ച് ആ പെട്ടികളുടെ അടുത്തേക്ക് അവളെത്തി. ഒന്ന് തുറന്ന് കാണാന്‍ പോലും കഴിയില്ലല്ലോ മോളെ എന്ന് അടുത്ത് നിന്നിരുന്ന അമ്മുമ്മ പറയുന്നത് ചെവിയില്‍ മുഴങ്ങി.. ഒന്ന് അവസാനമായി മുഖം കാണാന്‍ കഴിയില്ലേ… എനിക്കെന്റെ അമ്മയെയും അച്ഛനെയും കാണാന്‍ കഴിയില്ലേ എന്ന് ചോദിച്ച് കൊണ്ട് താഴേക്ക് വീഴാന്‍ പോയ അവളെ ആരൊക്കെയോ ചേര്‍ന്ന് ഉള്ളിലേക്ക് കൊണ്ട് പോയി. അവസാന ചടങ്ങുകള്‍ക്ക് വേണ്ടി ഇരുന്നത് പോലും അവള്‍ അറിഞ്ഞിരുന്നില്ല. ആ കുഞ്ഞ് മനസ്സിനെ

💬 Comments

View all comments