Chapter Title : വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്]
ആ വേര്‍പ്പാട് വല്ലാതെ തളര്‍ത്തി കഴിഞ്ഞു. ചടങ്ങുകള്‍ അവസാനിച്ചു , ആളുകള്‍ പിരിഞ്ഞു ആരൊക്കെയോ അവളുടെ അരികില്‍ വന്നിരിക്കുന്നുണ്ട്, സഹതാപിക്കുന്നുണ്ട് ഇല്ല അതൊന്നും മനസിലാക്കാന്‍ അവള്‍ക്ക് കഴിയുന്നില്ല ആ കുഞ്ഞ് മനസ്സ് അവളെ വിട്ടകന്നിരുന്നു. പരസ്പരം സ്നേഹിച്ച് വിവാഹം കഴിച്ച അനിതയ്ക്കും രഞ്ജിത്തിനും ജനിച്ച കണ്മണിയായിരുന്നു രാജി. താഴ്ന്ന ജാതിയിലെ ചെക്കനെ പ്രേമിച്ച് കെട്ടിയ ആ നമ്പൂതിരി പെണ്ണിനെ വീട്ടുകാര്‍ പിണ്ഡം വെച്ച് പുറത്താക്കി. ആകെയുണ്ടായിരുന്ന ആശ്വസം രഞ്ജിത്തിന്റെ വീട്ടുകാര്‍ ഉണ്ടായിരിക്കും എന്ന പ്രതീക്ഷയായിരുന്നു. എന്നാല്‍ അതെല്ലാം ചെന്ന് കേറിയ ദിവസം തന്നെ അവസാനിച്ചു. ഒടുവില്‍ അവിടെ നിന്നും ഇറങ്ങി കൂട്ടുകാരുടെയും മറ്റും സഹായത്തോടെ ജീവിതം ആരംഭിച്ചു.പിന്നീടുള്ള ദിവസങ്ങളില്‍ കഠിനാധ്വാനിയായ രഞ്ജിത്ത് രാവും പകലും കഷ്ടപ്പെട്ട് ഉയര്‍ത്തിയ വീട് മാത്രമാണ് ഇന്ന് സ്വന്തം.അവിടെയാണ് അവരുടെ ഓമനയായ രാജി ഒറ്റയ്ക്കായത്. ആരുടെയൊക്കെയോ തീരുമാന പ്രകാരം രാജി ആ വീട്ടില്‍ നിന്നും സ്ഥലത്തെ തന്നെ അനാഥരായ കുട്ടികളുടെ ആശ്രയ കേന്ദ്രത്തിലെത്തി. അവിടെയും ആ കുഞ്ഞ് മനസ്സിനെ ശാന്തമാക്കുന്നതിനോ ചുണ്ടില്‍ ചിരി പടര്‍ത്തുന്നതിനോ ഒന്നും സഹായകരമായില്ല. അവിടെയുള്ള കുട്ടികള്‍ക്ക് അവള്‍ ഒരു അപരിചിതയായി . ആരോടും കൂട്ടില്ല . ഒറ്റപ്പെട്ട ഒരു കിളി. ഉണര്‍ന്ന് എഴുന്നേറ്റാല്‍ ഉദ്യാനത്തിലെ മരത്തിലെ ചില്ലകളിലേക്ക് നോക്കി കഴിയുകയായിരുന്നു പ്രധാന ദിനചര്യ. എന്തെങ്കിലും കഴിച്ചെന്ന് വരുത്തും. അന്തേവാസികളായ മുതിര്‍ന്ന സ്ത്രീകള്‍ അവളെ സന്തോഷിപ്പിക്കാനായി അടുത്ത് ചെന്നിരിക്കുമെങ്കിലും അവര്‍ നിരാശരായി മടങ്ങുന്നതാണ് പതിവ്. ഒരു വര്‍ഷം പിന്നിട്ടു , രാജിയുടെ പഠന കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന കമ്മിറ്റി മീറ്റിങ്ങിന്റെ ഫലമായി അവളെ പ്രദേശത്ത് തന്നെയുള്ള സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശിപ്പിച്ചു. ക്ലാസ്സില്‍ ഇരിക്കുന്ന സമയത്ത് പോലും പുറത്തേക്ക് നോക്കി ഇരിക്കുന്ന രാജിയെയാണ് എന്നും കാണാന്‍ കഴിഞ്ഞിരുന്നത്. വരുന്ന ടീച്ചര്‍മാര്‍ക്കെല്ലാം ഒരേ ഒരു പരാതി ക്ലാസ്സില്‍ ശ്രദ്ധയില്ല, ഭക്ഷണം കഴിക്കില്ല , ആരോടും സംസാരിക്കില്ല . എന്തേലും ചോദിച്ചാല്‍ മിണ്ടാതെ ഇരിക്കുക.. അങ്ങനെയിരിക്കെ … രാജിയുടെ ക്ലാസ്സിലേക്ക് പുതിയതായി വന്ന പത്മിനി ടീച്ചര്‍ .. രാജിയുടെ പപ്പി… അതെ ഇവിടെ മാറ്റങ്ങള്‍ തുടങ്ങുകയാണ്… വര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന രാജിയുടെ ലോകത്തേക്കുള്ള മഴവില്‍ പാതയായിരുന്നു ‘ പത്മിനി ‘
പത്മിനി
ക്ലാസ്സില്‍ മൂകയായി ഇരിക്കുന്ന യാതൊരു ശ്രദ്ധയുമില്ലാത്ത രാജിയെ പത്മിനി ആദ്യ ക്ലാസ് മുതല്‍ തന്നെ ശ്രദ്ധിച്ചു. അവളുടെ ഉള്ളില്‍ ആരോടും പറയാത്ത എന്തോ ഒന്ന് വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് എന്ന് മനസിലാക്കിയ പത്മിനി അവള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാന്‍
💬 Comments
View all comments