0%

Chapter Title : വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്]

മനസ്സില്‍ ഉറപ്പിച്ചു. മറ്റുള്ള അധ്യാപകര്‍ക്ക് താത്പര്യം ഇല്ലാത്തത് കൊണ്ട് രാജിയുടെ സ്ഥാനം ലാസ്റ്റ് ബെഞ്ചിലെ ഒരു അറ്റത്ത് ആയിരുന്നു നല്‍കിയിരുന്നത്. അവിടെ നിന്നും രാജിയെ മുന്നോട്ടു കൊണ്ടുവരുവാന്‍ പത്മിനി തീരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്നുള്ള തന്റെ ക്ലാസ്സില്‍ രാജിയെ മുന്നിലെ ബഞ്ചില്‍ ഇരുത്തിയായിരുന്നു പഠിപ്പിക്കല്‍. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തത് രാജിയ്ക്ക് വേണ്ടി മാത്രമായി .

അവള്‍ ഒറ്റയ്ക്ക് ഇരിക്കുന്ന സമയങ്ങളില്‍ അവള്‍ക്ക് വേണ്ടി മധുരമുള്ള എന്തെങ്കിലും കൊണ്ട് ചെന്ന് കൊടുക്കാനും പത്മിനി മറന്നില്ല. ദിവസങ്ങള്‍ മാറിമറിയും തോറും അവര്‍ക്കിടയിലുള്ള വന്മതിലില്‍ ദ്വാരം വീഴുകയായിരുന്നു. അതിലൂടെ പത്മിനി രാജിയുടെ മനസ്സില്‍ കേറുവാനുള്ള ശ്രമവും . പതിയെ പതിയെ അവളുടെ മുഖത്ത് ചിരി വന്നു തുടങ്ങി ടീച്ചറിന്റെ അടുത്ത് മാത്രം . എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയും എന്നൊരു അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ആ ചിരിയില്‍ നിന്നും അധികദൂരം ഇല്ലായിരുന്നു .

പതിയെ പതിയെ അവര്‍ മനസ്സ് കൊണ്ട് അടുക്കുകയായിരുന്നു. അവളുടെ മനസ്സിലെ കറുത്ത രാവുകളെ പത്മിനി സ്നേഹം കൊണ്ട് പാല്‍നിലാവ് നിറയ്ക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പത്മിനി സ്കൂളില്‍ എത്തിയത് ഒരു വലിയ തീരുമാനം മനസ്സില്‍ എടുത്തായിരുന്നു. രാജിയെ അനാഥാലയത്തില്‍ നിന്നും തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ഉറച്ച തീരുമാനം. അതിനായി പത്മിനി അധികൃതരോട് പ്രത്യേക റിക്വസ്റ്റ് ചോദിച്ചു വാങ്ങി. രാജിയില്‍ ഒരു മാറ്റം ആഗ്രഹിക്കുന്ന അധികൃതര്‍ക്ക് ഇങ്ങനെ ഒരു ആവശ്യം തള്ളികളയാന്‍ സാധിക്കുമായിരുന്നില്ല. ലോക്കല്‍ ഗാര്‍ഡിയന്‍ ആയിരുന്ന രഞ്ജിത്തിന്റെ കൂട്ടുകാരന്റെ അച്ഛനോട് അനുവാദം വാങ്ങി പത്മിനിയുടെ ആഗ്രഹത്തിനുള്ള സമ്മതപത്രം കുറിച്ചുനല്കി .

വൈകിട്ട് ക്ലാസ് കഴിഞ്ഞു പോകുമ്പോള്‍ ക്ലാസ് മുറിയില്‍ നിന്നും രാജിയെ പത്മിനി വിളിച്ച് കൊണ്ടുപോയത് സ്റ്റാഫ് റൂമിലേക്ക് ആയിരുന്നു. അവിടെ വെച്ച് തന്റെ തീരുമാനവും , സംഭവിച്ച കാര്യങ്ങളും രാജിയോട് പറഞ്ഞു. ആദ്യമൊക്കെ അവള്‍ക്ക് വല്യ താത്പര്യം കാണിച്ചില്ലെങ്കിലും നീ എന്നോട് കാണിക്കുന്ന സ്നേഹം വെറുതെയാണോ എന്നൊരു ചോദ്യം പത്മിനിയുടെ നാവില്‍ നിന്ന് വന്നതോടെ അവള്‍ ' ശരി ' എന്ന് പറഞ്ഞു. അത് കേട്ടതോടെ മിടുക്കി എന്നും പറഞ്ഞു അവളെ തന്നോട് ചേര്‍ത്ത് പത്മിനി നെറുകയില്‍ ഒരുമ്മ നല്‍കി.

ഉച്ചയ്ക്ക് തന്നെ പത്മിനി രാജിയുടെ അവശ്യ സാധനങ്ങള്‍ തന്റെ വീട്ടിലേക്ക് വണ്ടിയില്‍ കയറ്റി വിട്ടിരുന്നു . സ്കൂളില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം ദൂരമുള്ള് പത്മിനിയുടെ വീട്ടിലേക്ക് . രാജിയുടെ കൈ പിടിച്ച് സ്കൂളിന്റെ ഗേറ്റില്‍ ചെന്ന് നിന്ന് ഒരു

💬 Comments

View all comments