0%

Chapter Title : വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്]

ഓട്ടോ പിടിച്ച് അവര്‍ യാത്രയായി .... രാജിയെ തന്നോട് ചേര്‍ത്ത് പിടിച്ച് ... വലിയ ദൃഡനിശ്ചയം ഉള്ളില്‍ നിറച്ച് കൊണ്ട് ..... ഓട്ടോ പതിയെ ഒരു കറുത്ത ഗേറ്റിനു മുന്നില്‍ വന്ന് നിന്നു. രാജി പതിയെ താഴേക്ക് ഇറങ്ങി .. കൂടെ രാജിയുടെ ബാഗും കയ്യിലെടുത്ത് പത്മിനിയും. ആകെപ്പാടെ അപരചിതമായ ഒരിടത്ത് അമ്പരപ്പോടെ നില്‍ക്കുകയാണ് രാജി . ഇനിയെന്ത് എങ്ങോട്ട് എന്തിന് എന്തൊക്കെയോ ചോദ്യങ്ങള്‍ അവളുടെ തലക്ക് മുകളില്‍ കൂടി പാഞ്ഞു. ഓട്ടോയ്ക്ക് പൈസ നല്‍കി പത്മിനി അവളുടെ കൈ പിടിച്ച്കൊണ്ട് ഗേറ്റ് തുറന്നു അകത്തേക്ക് കയറി.

വലിയൊരു മുറ്റം ...ചുറ്റിനും പൂക്കള്‍ നിറഞ്ഞ ചട്ടികള്‍ .. ഒരു ചെറിയ കുളം അതില്‍ നിറയെ താമരകള്‍ .. പിന്നെ വിഷുവിനു മനം നിറക്കുന്ന കണിക്കൊന്ന... അവള്‍ മുന്നിലെ കല്ലിട്ട വഴിയിലൂടെ കാഴ്ചകള്‍ കണ്ട് നടന്നു.. കൂ കൂ ... മുറ്റത്തെ മാവില്‍ നിന്ന് ഒരു കുയില്‍ പാടുന്നു ... അവള്‍ അവിടെയ്ക്ക് തന്നെ ശ്രദ്ധിച്ച് മുന്നോട്ടു നടന്നു നീങ്ങി ... വീടിന്റെ മുന്നിലേക്ക് എത്തി..

വീടിന്റെ വലുപ്പം അപ്പോഴാണ്‌ രാജിയുടെ കണ്ണില്‍ ഉടക്കുന്നത് ... വലിയ ഓടിട്ട ഒരു വീട് .. മരത്തില്‍ ചിത്രപണികള്‍ ചെയ്ത വാതില്‍ . വീട്ടിലേക്ക് കയറാന്‍ നാല് പടികള്‍... വല്ലാത്ത ഒരു സുഖമുള്ള അന്തരീക്ഷം .. രാജിയുടെ മനസ്സ് അറിയാതെ തുടിക്കുകയായിരുന്നു...ആ അന്തരീക്ഷം രാജിയെ വാരി പുണരുകയായിരുന്നു.. അവള്‍ പത്മിനി ടീച്ചറെ ശ്രദ്ധിക്കാതെ അകത്തേക്ക് പതിയെ കയറി.

അവള്‍ ആ ലോകത്തെ മനസിലേക്ക് ആവാഹിക്കുകയായിരുന്നു. ആ വലിയ വീടിന്റെ അകത്തളങ്ങള്‍ അവളെ വല്ലാതെ സന്തോഷിപ്പിച്ചു. അകത്തെ വലിയ ചിത്രങ്ങള്‍ വൃത്തിയായി അടുക്കി വെച്ചിരിക്കുന്ന ഉപകരണങ്ങള്‍, തറയുടെ നിറം ഇതെല്ലാം അവളെ വല്ലാതെ ആകര്‍ഷിച്ചു.

അല്ലാ , ഇതെന്താ രാജി ഇങ്ങനെയങ്ങ് പോകുവാണോ ? ആ ഒരു ചോദ്യം അവളെ പിന്നോട്ട് വലിച്ചു . അവള്‍ പതിയെ തിരിഞ്ഞു നോക്കിയപ്പോള്‍ പത്മിനി നോക്കി ചിരിക്കുകയാണ്. വീടിന്റെ ഭംഗിയും ടീച്ചറിന്റെ നിറഞ്ഞ ചിരിയും അതിനൊരു അഴക് കൂട്ടിയത് പോലെ അവള്‍ക്ക് തോന്നി.

അത് ടീച്ചര്‍ ഞാന്‍ വെറുതെ. എനിക്കെന്തോ ........ ഹ ഹ അതൊന്നും കുഴപ്പമില്ല , ഞാന്‍ ചുമ്മാ ചോദിച്ചതല്ലേ എന്നും പറഞ്ഞു കൊണ്ട് ചിരിച്ച് രാജിയെ തന്നോട് ചേര്‍ത്ത് പിടിച്ചു. എന്നിട്ട് പതിയെ അവളെ ഹാളില്‍ ഉള്ള കസേരയില്‍ ഇരുത്തി.

ഇനി ഇതാണ് മോളുടെയും എന്റെയും

💬 Comments

View all comments