Chapter Title : വരുണിന്റെ പ്രയാണങ്ങൾ 2 [Baadal]
"
അവരുടെ സംസാരം അങ്ങനെ വേറെ പല കാര്യങ്ങളും ഒക്കെയായി പുരോഗമിച്ചു. വരുൺ ഒന്ന് റിലാക്സ്ഡ് ആയി... " ഭാഗ്യം... അങ്കിളിന് തന്നെ ഒരു സംശയവുമില്ല"... വരുൺ വിചാരിച്ചു...
അപ്പോളാണ് അയാളൊരു സംസാരം എടുത്തിട്ടത്..." ഒരു മോഷണം നടന്നെടാ... "
വരുൺ: " എവിടെ അങ്കിളിന്റെ വീട്ടിലോ? "
ബാസ്റ്റിൻ:" വീട്ടിലല്ല... എന്റെ ഒരു എസ്റ്റേറ്റിൽ... സ്റ്റേഷനിൽ പോകുമ്പോൾ അച്ഛനെയും കൂട്ടി കൊണ്ട് പോകാമെന്നു വച്ചാ... അച്ഛനെയും കൂട്ടി പോയാൽ അവർക്ക് കേസ് എടുക്കാൻ ഒരു താൽപര്യം കാണും... "
വരുണിന് ഉഗ്വേദമായി; ഇനി താൻ പോയ എസ്റ്റേറ്റിൽ വല്ലോം ആണോ മോഷണം നടന്നത്? അങ്ങനെയാണെങ്കിൽ അന്വേഷിച്ചു പിടിച്ചു വരുമ്പോൾ ചിലപ്പോൾ അത് തന്നിലേക്കു നീളുന്നതിനെപ്പറ്റി ആലോചിച്ചപ്പോൾ അവന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഏതാണ് എസ്റ്റേറ്റ് എന്ന് അറിയണമല്ലോ... അവൻ ചോദിച്ചു
" എവിടെയാണ് അങ്കിളിന്റെ എസ്റ്റേറ്റ്? "
അയാൾ സ്ഥലവും ലൊക്കേഷനും ഒക്കെ പറഞ്ഞപ്പോൾ സ്ഥലം അതുതന്നെയാണ്. ഇന്നലെ അവൻ പോയ സ്ഥലം...
അവന്റെ നെഞ്ച് പട പട എന്ന് അടിക്കാൻ തുടങ്ങി. അപ്പോഴാണ് അങ്കിളിന്റെ അടുത്ത ഡയലോഗ് വന്നത്...
" ആളിനെ ഓക്കേ മനസ്സിലായി... ഇനി കണ്ടു പിടിച്ച് എടുത്താൽ മതി"
" ആരാ ആള്? " വരുൺ യാന്ത്രികമായി ചോദിച്ചു.
" അതറിയില്ല... പക്ഷേ കണ്ടവരുണ്ട്... "
വരുൺ ഇൻ ഹാർട്ട് ബീറ്റ് പിന്നെയും കൂടി
" ആരാണ് കണ്ട ആൾ? " വരുൺ വിറച്ചുകൊണ്ട് ചോദിച്ചു. ഒരു നിമിഷം അവൻ ജീവിതം അവസാനിപ്പിക്കുന്നതിന് പറ്റി പോലും ചിന്തിച്ചു പോയി.
"ഞാൻ...
💬 Comments
View all comments