Chapter Title : വരുണിന്റെ പ്രയാണങ്ങൾ 2 [Baadal]
അവന്റെ ശരീരത്തെ ആകെ ചൂട് ഇരച്ചുകയറി. കാമം ആയിരുന്നില്ല അപ്പോൾ അവനെ ഭരിച്ചിരുന്നത്. ഒരുതരം പേടി കലർന്ന ആകാംഷയും ചെറിയ ഒരു ദേഷ്യവും... അവൻ വേഗം തന്റെ സ്കൂട്ടർ എടുത്തു ഇന്നോവ പോയ വഴിയേ വച്ചുപിടിച്ചു. ഒരു അകലം കെട്ടവൻ ഇന്നോവ യെ പിന്തുടർന്നു. വലിയ വണ്ടി ആയതുകൊണ്ട് വളരെ ദൂരെ നിന്ന് ഇന്നോവയുടെ പോക്ക് അവന് മനസ്സിലാക്കാമായിരുന്നു
അവർ വളരെ ദൂരം പോയി... റോഡിൽ ധാരാളം വണ്ടികൾ ഉണ്ടായിരുന്നതു വരുണിന് രക്ഷയായി. ഇപ്പോൾ അവർ ഒരു മലയോര പ്രദേശത്തു കൂടിയാണ് സഞ്ചരിക്കുന്നത്. ഹൈവേ തന്നെയാണ്. പെട്ടെന്ന് ഇന്നോവ ഒരു ഇട റോഡിലൂടെ തിരിഞ്ഞു പോകുന്നത് വരുൺ കണ്ടു. അവൻ വണ്ടി നിർത്തി കുറച്ചു നേരം വെയിറ്റ് ചെയ്തു. എന്നിട്ട് ഇന്നോവ പോയ വഴിയെ തന്നെ അവനും പോയി. ആ വഴിയിൽ ആകട്ടെ, ചുറ്റും റബ്ബർ തോട്ടങ്ങൾ ആയിരുന്നു. ചിലയിടത്തൊക്കെ റബർ വെട്ടി പൈനാപ്പിൾ കൃഷി ചെയ്തിരിക്കുന്നു. ഈ സ്ഥലങ്ങളൊക്കെ പാറക്കല്ലുകൾ അടുക്കിവെച്ച് മതിൽ തീർത്തിരിക്കുന്നു റോട്ടിൽ ഇപ്പോൾ ടാർ ഒന്നുമില്ല... മണ്ണും പാറക്കല്ലും കാണൂ അടുത്ത റബ്ബർതോട്ടത്തിൽ ആയി റൂട്ടിൽ നിന്നും കുറച്ച് ഉള്ളിലേക്ക് കയറി ഒരു വീട് കാണാം. പഴയ ഒരു ഒറ്റ നിലയുള്ള ഓടിട്ട വീട്. സാമാന്യം വലുതാണ്. അതിന്റെ മുറ്റത്ത് ആയി ആയി ആ ഇന്നോവയും കിടപ്പുണ്ട്.
വരുൺ കുറച്ചു മുന്നിലോട്ടു പോയി സ്കൂട്ടർ വഴിയിൽ ഒതുക്കി വെച്ചിട്ട് മതിൽ ചാടിക്കടന്നു. അവന് പേടി ഉണ്ടായിരുന്നു. കോമ്പൗണ്ടിൽ വല്ല പട്ടിയോ മറ്റോ കാണുമോ ആവോ? കയ്യിലാണെങ്കിൽ സ്വയരക്ഷയ്ക്കായി ഒന്നുമില്ല. അവൻ എന്തായാലും
💬 Comments
View all comments