Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]
കൊണ്ട് തെക്കിനി ഭാഗത്തേക്ക് നടന്നു.
അവിടെ ഓട്ടു പത്രങ്ങളും വാർപ്പും ചെമ്പും അങ്ങനെ കുറെ സ്ഥാപകജംഗമ വസ്തുക്കൾ കൂട്ടിയിട്ടയിടത്തേക്ക് അവർ എത്തി.
ഒരു കുഞ്ഞിനെ പോലെ അഞ്ജലിയെ തന്റെ ഒക്കത്ത് അനന്തു വച്ചിട്ടുണ്ടായിരുന്നു.
"അതു നോക്ക് നന്ദുവേട്ടാ"
അഞ്ജലി കൈ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് അനന്തുവിൻറെ കണ്ണുകൾ പാഞ്ഞു.
അവിടെ തറയുടെ മുകളിൽ നിവർത്തിയിട്ടിരിക്കുന്ന പൊടി പിടിച്ച ചുവന്ന പരവതാനിയാണ് കാണാൻ സാധിച്ചത്.
"അതു ചുരുട്ടി വയ്ക്ക് നന്ദുവേട്ടാ "
അഞ്ജലി ആവേശത്തോടെ ആക്രോശിച്ചു.
അതു കേട്ടതും അല്പം സംശയം നുരഞ്ഞു പൊന്തിയെങ്കിലും അവൻ അങ്ങോട്ട് നടന്നു.
നിലത്ത് അഞ്ജലിയെ പതുക്കെ ഇറക്കി വച്ച ശേഷം തറയിൽ കിടക്കുന്ന പരവതാനി ചുരുട്ടി തുടങ്ങി.
അത് ചുരുട്ടി വച്ചതും തറയുടെ മുകളിലായി വാതിൽ പോലെ ഒരു ഭാഗം ഉള്ളത് അവന്റെ ശ്രദ്ധയിൽ പെട്ടു.
ഒരു മാൻഹോൾ പോലെ.
അതിന്റെ പിടിയിൽ പിടിച്ചു അനന്തു അത് ബലമായി വലിച്ചു തുറന്നു.
അപ്പോൾ ഉള്ളിലേക്ക് നീണ്ടു കിടക്കുന്ന പിരിയൻ ഗോവണിയാണ് അവർ ഇരുവരുടെയും മുന്നിൽ തെളിഞ്ഞത്.
"ഞാനിപ്പോ വരാം "
അതും പറഞ്ഞുകൊണ്ട് അനന്തു മുറിയിൽ പോയി ഒരു വലിയ എമർജൻസി ലാമ്പും ടോർച്ചും ഒക്കെ എടുത്തിട്ട് തിരിച്ചു വന്നു.
അപ്പോഴും അവിടെ അഞ്ജലി ആ നിലവറയിലെ ഇരുട്ടിലേക്ക് കണ്ണും നട്ട് താടിക്ക് കൈ കൊടുത്ത് ഇരിക്കുവായിരുന്നു.
അഞ്ജലിയുടെ കയ്യിൽ എമർജൻസി ലാമ്പ് നൽകിയ ശേഷം അവളെയും കൈകളിൽ കോരിയെടുത്തുകൊണ്ട് അനന്തു ആ പിരിയൻ ഗോവണിയുടെ പഴകിയ നടകൾ പതിയെ ഇറങ്ങി.
അഞ്‌ജലിക്ക് ഇതൊരു വല്ലാത്ത അനുഭവമായിരുന്നു.
പൊതുവെ ഇത്തരത്തിലുള്ള അഡ്വഞ്ചറസ്
💬 Comments
View all comments