0%

Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K

ട്രിപ്പ്‌ അവളുടെ പ്രധാന വിനോദമായിരുന്നു.

കാലടികൾ പിഴക്കാതെ ഗോവണിയിലൂടെ അനന്തു അഞ്ജലിയെയും കൊണ്ട് ഇറങ്ങി.

പെട്ടെന്നു അവൾ കുടുകുടെ ചിരിക്കാൻ തുടങ്ങി.

"നീ എന്താടി പെണ്ണെ ഇങ്ങനെ ചിരിക്കുന്നേ?"

"ഏയ്‌ ഞാൻ ആലോചിക്കുവായിരുന്നു കൊച്ചു ടീവിയിൽ ഡോറയും ബുജിയും കൂടി പോകുന്നപോലുണ്ടല്ലേ?"

"എന്ത് "

"നമ്മൾ പോകുന്നത്"

"ദേ ഒറ്റ ചവിട്ട് വച്ചു തന്നാലുണ്ടല്ലേ അസ്ഥാനത്തെ അവളുടെ അളിഞ്ഞ കോമഡി"

അനന്തു പിരിമുറുക്കത്തോടെ നടന്നു.

"എനിക്കിത്രക്കൊക്കെ സ്റ്റാൻഡേടെയുള്ളൂ"

അവൾ പുച്ഛത്തോടെ ചിറി കോട്ടി.

അതു കണ്ടതും ഊറി വരുന്ന പുഞ്ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ ഗോവണിയിലൂടെ ഇറങ്ങി വന്നു.

ചുറ്റും തല ചരിച്ചു നോക്കി.

കണ്ണിലേക്കു കുത്തി കേറുന്ന കുറ്റാകൂരിരുട്ട്.

കനത്ത ശാന്തത നിറഞ്ഞു നിൽക്കുന്നു.

അവർ ഇരുവരുടെയും നിശ്വാസങ്ങൾ മാത്രം ആ അറയിൽ വ്യാപിച്ചു.

"ആ ലാമ്പ് ഓണാക്ക് "

അനന്തു അഞ്ജലിയെ കുലുക്കിക്കൊണ്ട് പറഞ്ഞു.

പെട്ടെന്ന് സംയമനം വീണ്ടെടുത്ത അവൾ ലാമ്പിന്റെ സ്വിച്ച് ധൃതി പിടിച്ചു ഓണാക്കി.

അതിൽ നിന്നും നിലവറയിൽ വെളുത്ത പ്രകാശം ചൊരിയപ്പെട്ടു.

എല്ലായിടത്തും അവന്റെ കണ്ണുകൾ ഓടി നടന്നു.

പലയിടത്തും മാറാലയും പൊടി പടലങ്ങളും പിടിച്ചു കിടക്കുന്നു.

പഴമയുടെ ഗന്ധം അവിടമാകെ നിറഞ്ഞു നിക്കുന്നു.

ഒട്ടനവധി ചെമ്പു പാത്രങ്ങളും വിളക്കുകളും പഞ്ചലോഹ വിഗ്രഹങ്ങളും പൊടിയിൽ കുളിച്ചിരിക്കുന്നു.

പണ്ടത്തെ രാജസദസുകളിൽ ഉണ്ടായിരുന്ന മനോഹരങ്ങളായ രാജകീയ ഇരിപ്പിടങ്ങളും ഉപകരണങ്ങളും വസ്തുക്കളും ആയുധങ്ങളും മറ്റും അവിടെ അലസമായി കൂടി കിടക്കുന്നു.

ഈ കാഴ്ചകൾ അഞ്ജലിയുടെ മനസിനെ കീഴ്പ്പെടുത്തി.

അത്‌ ഭയത്തിലേക്ക് വഴിമാറി.

നെഞ്ചിടിപ്പ് ക്രമാതീതമായി കൂടുന്നത് അവൾ തിരിച്ചറിഞ്ഞു.

എന്നാൽ അനന്തു ഇതൊക്കെ

💬 Comments

View all comments