0%

Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K

കൗതുകത്തോടെ നോക്കി കാണുകയായിരുന്നു.

"ഇതൊക്കെ നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്നതാ നന്ദുവേട്ടാ അതൊക്കെ കൈമാറി വന്നപ്പോ ആകെ നാശകോശമായി മാറി"

അഞ്ജലി പറഞ്ഞത് കേട്ടിട്ടും അനന്തു തലയാട്ടിയതെ ഉള്ളു.

"എവിടെയാ നീ അരുണിമയുടെ ചിത്രം കണ്ടേ?"

അനന്തു ആകാംക്ഷയോടെ ചോദിച്ചു.

അതുകേട്ടതും അവൾ അൽപ നേരം തന്റെ ചിന്തകളുമായി മൽപ്പിടുത്തം നടത്തി.

അവസാനം അത്‌ ഓർമ വന്നതും അവളുടെ അധരങ്ങളിൽ ഒരു പുഞ്ചിരി പൂവ് മോട്ടിട്ടു.

"അവിടെയാ കണ്ടത്"

അഞ്ജലി ലാമ്പ് നീട്ടിയ ഭാഗത്തേക്ക്‌ അനന്തു സൂക്ഷിച്ചു നോക്കി.

ആ വെളിച്ചത്തിൽ അവനൊന്നും കാണാൻ കഴിഞ്ഞില്ല.

മാറാലയും അഴുക്കും മറ്റും പിടിച്ച അറയുടെ ഒരു മൂലയായിരുന്നു അത്‌.

അവിടെ മറ്റൊന്നും തന്നെ കാണാൻ അവന് സാധിച്ചില്ല.

നിരാശയോടെ അനന്തു ഒരു ദീർഘ നിശ്വാസം വിട്ടു.

"സോറി നന്ദുവേട്ടാ ഞാൻ കാരണം സങ്കടമായല്ലേ?"

അഞ്ജലി വിഷാദത്തോടെ പറഞ്ഞു.

അവന്റെ നോട്ടം നേരിടാനാവാതെ അവളുടെ തല താണു.

പ്രതീക്ഷയുടെ അങ്ങേയറ്റം കടന്നു വന്ന് ഇത്രത്തോളം കഷ്ടപ്പെട്ട ഒരുദ്യമം പാഴായി പോയതിന്റെ വേദനയായിരുന്നു അവൾക്ക്.

"സാരുല്ല പെണ്ണെ ചിലപ്പോ നിനക്ക് മാറിപോയതാകും നമുക്ക് പോകാം "

അവന്റെ ശബ്ദത്തിലെ നിരാശയുടെ ധ്വനി വീണ്ടും അവളെ സങ്കടക്കയത്തിലേക്ക് തള്ളിയിട്ടു.

അഞ്ജലിയെയും കൊണ്ട് പോകാനായി  തിരിഞ്ഞതും ഒരു മിന്നായം പോലെ ആ ലാമ്പിന്റെ ശുഭ്രപ്രകാശത്തിൽ എന്തിലോ അനന്തുവിന്റെ കണ്ണുടക്കി.

"മോളെ അങ്ങോട്ടേക്ക് ലൈറ്റ് അടിച്ചേ?"

അവന്റെ തിടുക്കം കണ്ടതും അഞ്ജലി ഒന്നും മനസിലാകാതെ ആ ദിശയിലേക്ക് ടോർച് തിരിച്ചു.

ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ആ കൃത്രിമ പ്രകാശം കാണിച്ചു തന്ന കാഴ്ച്ച കണ്ട് അനന്തുവിന്റെ കണ്ണുകൾ വിടർന്നു.

💬 Comments

View all comments