0%

Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K

"അപ്പൊ നമ്മളിതെങ്ങനെ തുറക്കും?"

അഞ്ജലിയുടെ ചോദ്യത്തിന് അനന്തു അറിയില്ലെന്ന് മറുപടി പറഞ്ഞു.

അവർ നാഗപൂട്ടിന് കീഴെ തറയിൽ ഇരുന്നു.

ആജാനുബാഹുവായ വാതിൽ പാളികൾ അവർക്ക് മുന്നിൽ തലയുയർത്തി നിന്നു.

സഹികെട്ടു അവർ അവിടെയിരുന്നു.

ആ വാതിൽ തുറക്കുന്നതിനെ പറ്റി അവർക്കൊരു ധാരണയുമുണ്ടായിരുന്നില്ല.

പെട്ടെന്ന് അനന്തു എണീറ്റ്‌ ആ വാതിൽ മുഴുവനായും പരിശോധിച്ചു തുടങ്ങി.

അവന്റെ കണ്ണുകൾ അതിന്റെ മൂക്കിനും മൂലയ്ക്കും ഒഴുകി നടന്നു.

കൈകൾ ആ വാതിലിൽ തഴുകി.

അത്‌ ഇരുമ്പ് കൊണ്ടുള്ള നിർമ്മിതിയായിരുന്നു.

അഞ്ജലിയെയും കൊണ്ട് അവൻ നാഗബന്ധനത്തിന് സമീപമെത്തി.

അഞ്ജലി അനന്തുവിന്റെ ഓരോ നീക്കങ്ങളും ഇമ ചിമ്മാതെ കാണുകയായിരുന്നു.

അവന്റെ കാട്ടികൂട്ടലുകൾ കണ്ട് അവൾക്ക് ചിരി പൊട്ടി.

"അല്ലാ സേതുരാമായ്യർ CBI വല്ലതും
കണ്ടുപിടിച്ചോ?"

"CBI യ്ക്ക് പറ്റുമോന്ന് അറിഞ്ഞൂടാ പക്ഷെ സാം അലക്സിന് പറ്റും"

"ഏത്?"

"മെമ്മറീസിലെ സാം അലക്സ്‌ "

അനന്തു അഭിമാനത്തോടെ പറഞ്ഞു.

"ആര് പറഞ്ഞു?സേതുരാമയ്യർക്കേ പറ്റൂ"

അഞ്ജലി വാശി പിടിച്ചു.

"ശോ ഇപ്പൊ അതൊന്നുമല്ലല്ലോ നമ്മുടെ വിഷയം ഈ വാതിൽ എങ്ങനേലും തുറക്കണം"

"എങ്ങനാ തുറക്കണ്ടേ?"

"ഈ പൂട്ടിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു പാസ്സ്‌വേർഡ്‌ പറയണം"

"ഓഹ് ഹൈടെക് ഹൈടെക് "

അഞ്ജലി അവനെ കളിയാക്കി.

"ഹാ അങ്ങനെയും പറയാം പെണ്ണെ"

"അപ്പൊ പാസ്സ്‌വേർഡ്‌ എന്താ നന്ദുവേട്ടാ?"

"എന്തേലും പേരോ മറ്റോ ആയിരിക്കും"

അനന്തു അർധോക്തിയിൽ പറഞ്ഞു നിർത്തി.

"അത്രേയുള്ളൂ സിമ്പിൾ "

അഞ്ജലി മുഖത്തേക്ക് പാറി കിടക്കുന്ന മുടിയിഴകൾ കോതി വച്ചു പുച്ഛത്തോടെ അവനെ നോക്കി.

ഇതൊക്കെയെന്തോന്ന് എന്ന മട്ടിൽ.

അനന്തു ചിരി കടിച്ചു പിടിച്ചു നിന്നു.

നാഗപൂട്ടിലേക്ക്

💬 Comments

View all comments