0%

Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K

കേറി തുടങ്ങിയിരുന്നു.

"അത്‌ അറിയില്ല അഞ്ജലി പക്ഷെ ഇതൊക്കെയാണ് കേരളത്തിന്റെ തനതായ തച്ചു ശാസ്ത്രം"

"ശോ കേട്ടിട്ട് രോമാഞ്ചം വരുന്നു അല്ലാ ഇതൊക്കെ നന്ദുവേട്ടന് എങ്ങനെ അറിയാം?"

അഞ്ജലി അവന് നേരെ അടുത്ത സംശയമെറിഞ്ഞു.

"എനിക്ക് ഇതൊക്കെ പറഞ്ഞു തന്നത് എന്റെ അച്ഛച്ചനാ പെണ്ണെ ആളൊരു തത്വജ്ഞാനി ആയിരുന്നു പണ്ഡിതനും"

"ആണോ?"

"അതേലോ പിന്നെ വേറൊരു കാര്യം ഉണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലറയെ കുറിച്ച് കേട്ടിട്ടുണ്ടോ?"

"ഉണ്ടോന്നോ ഇഷ്ട്ടം പോലെ"

"ഹാ ആ നിലവറയുടെ പൂട്ടും ഇതും ഒന്നു തന്നെയാണ്"

"അത്‌ കേട്ടതും അഞ്ജലി ഞെട്ടി.

വിശ്വാസം വരാതെ അവനെ സൂക്ഷിച്ചു നോക്കി.

"നന്ദുവേട്ടാ സത്യാണോ?"

"സത്യമാണ് അഞ്ജലി പക്ഷെ എന്നോട് അച്ഛച്ചൻ പറഞ്ഞത് നാഗബന്ധനം ലോകത്ത് ഒരിടത്തേയുള്ളു അത്‌ പത്മനാഭക്ഷേത്രത്തിൽ ആണെന്നാ"

"അതെങ്ങനെ ശരിയാകും ഒരിടത്തെ അതുള്ളുവെങ്കിൽ ഇവിടെ അതെങ്ങനെ വന്നു?"

അഞ്ജലി ആകെ മാനസിക സമ്മർദ്ദത്തിലായി.

ഒരു യോദ്ധാവിനെ പോലെ തന്റെ ചിന്തകളോട് അവൾ പട വെട്ടിക്കൊണ്ടിരുന്നു.

"നിന്റെ ചോദ്യത്തിൽ കഴമ്പുണ്ട് പെണ്ണെ.

അച്ഛച്ചൻ പറഞ്ഞ ഒരു കാര്യം ഞാനോർക്കുന്നു.

നാഗപ്പൂട്ട് ഉണ്ടാക്കിയ ആള് ആരാണെന്ന് അറിയില്ലെന്ന്.

അങ്ങനാണേൽ ആ ശില്പി തന്നാവും ഇവിടെയും രഹസ്യമായി ഈ പൂട്ട് നിർമിച്ചത്

അല്ലേൽ?"

"അല്ലെങ്കിൽ?"

അഞ്ജലി നെറ്റി ചുളിച്ചു.

അനന്തു പറയാൻ പോകുന്ന കാര്യം ശ്രവിക്കാൻ അവൾ ചെവി കൂർപ്പിച്ചു.

"അല്ലെങ്കിൽ ഇത് വല്ല ഡ്യൂപ്ലിക്കേറ്റും ആയിരിക്കും.

അമേരിക്കക്കാർ എന്ത് സാധനം കണ്ടു പിടിച്ചാലും ചൈനക്കാർ അതിന്റെ അസ്സൽ ഡ്യൂപ്ലിക്കേറ്റ് ഇറക്കൂലെ അതുപോലെ "

അവൻ പറഞ്ഞത് കേട്ട് അവൾക്കും ആകെ സംശയമായി.

💬 Comments

View all comments