Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]
എന്നാൽ അനന്തു അതൊന്നും ആയിരുന്നില്ല ശ്രദ്ധിച്ചത്.
അവന്റെ കണ്ണുകൾ അതിനെ സസൂക്ഷ്മമം വീക്ഷിച്ചുകൊണ്ടിരുന്നു.
അതിലൂടെ ആ മിഴികൾ ഓടി നടന്നു.
പെട്ടെന്ന് അവ വല്ലാതെ തിളങ്ങി.
എന്തോ കണ്ടെത്തിയെന്ന ഭാവമോടെ.
"യുറേക്കാ "
അനന്തു നിലവറയിൽ നിന്നും ഉറക്കെ അട്ടഹസിച്ചു.
അതുകേട്ടു അഞ്ജലിയുടെ ഉള്ള ധൈര്യവും ചോർന്നു പോയി.
അവൾ ഭയത്തോടെ അനന്തുവിനെ ചേർത്തു പിടിച്ചു.
"നന്ദുവേട്ടാ എന്തിനാ ഇങ്ങനെ ചിരിക്കുന്നേ?"
അവൾ വിട്ടു മാറാത്ത ഭയവുമായി അനന്തുവിനെ തുറിച്ചു നോക്കി.
"ഞാൻ കണ്ടുപിടിച്ചു പെണ്ണെ ഇതെന്താണെന്ന്?"
"എങ്കിൽ പറ നന്ദുവേട്ടാ എന്താ ഇത്"
അഞ്ജലി അനന്തുവിന്റെ കണ്ടുപിടുത്തം എന്താണെന്ന് അറിയാൻ അക്ഷമയോടെ ചെവി കൂർപ്പിച്ചു.
"അഞ്ജലി ഇത് നാഗബന്ധനം ആണ്.
ഒരു പൂട്ട് ആണ്.
അതും വളരെ അപൂർവമായത്"
"അതെന്താ അങ്ങനെ "
അഞ്ജലി ഒന്നും മനസിലാകാതെ കിതപ്പോടെ അവനെ നോക്കി.
"വളരെ നിഗൂഢമായ നിർമിതി ആണിത്.
ശബ്ദ വീചികൾ വച്ചാണ് നാഗപ്പൂട്ട് തുറക്കുകയും അടക്കുകയും ഒക്കെ ചെയ്യുന്നത്"
"ശബ്ദ വീചികളോ അതെന്താ?"
അഞ്ജലി ഒന്നും മനസിലാവാതെ താടിക്ക് കൈ കൊടുത്തു.
"എന്ന് വച്ചാൽ ഒരു വ്യക്തിയുടെ പ്രത്യേക രീതിയിലുള്ള ശബ്ദം പൂട്ടിനുള്ളിലേക്ക് ചെല്ലുമ്പോൾ അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിക്കും.
ഈ ചലനം തൊട്ടടുത്തുള്ള ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യും.
എന്നാൽ മറ്റൊരാളുടെ ശബ്ദം ആണേൽ അതു മറുവശത്തൂടെ പുറത്തെത്തും ഇതാണ് നാഗബന്ധനം.
അനന്തു പറഞ്ഞു നിർത്തി.
"ഹോ ഇതൊക്കെ ആരാ കണ്ടു പിടിച്ചേ?"
അഞ്ജലി അങ്ങേയറ്റം ആകാംക്ഷയോടെ ചോദിച്ചു.
അവൾക്ക് ഇതിൽ കുറച്ചു ഇന്റെരെസ്റ്റ്
💬 Comments
View all comments