Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]
അവനെ ഉറ്റു നോക്കി.
"എനിക്ക് അറിഞ്ഞൂടാ അഞ്‌ജലിക്കുട്ടി എന്തോ ഭാഗ്യം എന്നെ പറയാൻ പറ്റൂ"
"എന്നാലും ആ പാസ്‌വേഡ് നന്ദുവേട്ടൻ പറഞ്ഞത് അതെങ്ങനെ?"
"ആവോ എനിക്കറിയില്ല "
അനന്തു കൈ മലർത്തി.
"എന്നാലും പറ നന്ദുവേട്ടാ എങ്ങനെ പാസ്സ്‌വേർഡ് കിട്ടിയേ?"
അഞ്ജലി ചിണുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിൽ വിരലുകൊണ്ട് ചൊറിഞ്ഞു.
"സത്യായിട്ടും എനിക്കറിഞ്ഞൂടാ പെണ്ണെ
പെട്ടെന്ന് ആരോ എന്തോ ഒരശരീരി പോലെ പറഞ്ഞതാ
അതാ പെട്ടെന്ന് വയ്യാണ്ടായേ
എനിക്കിടക്കൊക്കെ ഇങ്ങനെ വരാറുണ്ട്."
"ഇതെന്തോന്ന് വല്ല അസുഖമാണോ?"
അഞ്‌ജലിയ്ക്ക് സംശയം തോന്നി.
"അറിഞ്ഞൂടാ ഇടക്കൊക്കെ അങ്ങനെ അശരീരി പോലെ എന്തൊക്കെയോ തോന്നാറുണ്ട്
അന്നേരം തല പൊട്ടി പുളയുന്ന വേദനയാ
ജീവൻ പോകുന്ന പോലെ "
അനന്തു തന്റെ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് അഴിച്ചു.
"പോട്ടെ നന്ദുവേട്ടാ സാരമില്ല എന്നാലും എന്റെ സംശയം ഇതൊന്നുവല്ല ഈ വാതിൽ എങ്ങനെ തുറന്നു?"
അവൾ ചിന്തിതയായി.
"അതിനു കാരണം ഈ വാതിലിന്റെ പാസ്‌വേഡ് അവസാനമായി ആക്കിയത് ദേവൻ അമ്മാവൻ ആണ്.
ഈ രഹസ്യമുറി ചിലപ്പോ പുള്ളി ഉപയോഗിച്ചതാവും"
"അതെങ്ങനെ ഉറപ്പിക്കാൻ പറ്റും?"
"പറ്റും കാരണം ഒരിക്കൽ സീതമ്മായി പറഞ്ഞത് എനിക്ക് ഓർമയുണ്ട്.
ദേവൻ അമ്മാവന്റെ അതേ രൂപവും കണ്ണുകളും ശബ്ദവുമാ എനിക്കെന്ന്"
"അതും ഇതും തമ്മിലെന്ത് ബന്ധം?"
അക്ഷമയോടെ അഞ്ജലി ആരാഞ്ഞു.
"ബന്ധമുണ്ട് എന്റെയും ദേവൻ അമ്മാവന്റെയും ശബ്ദം ഒരേ പോലെയായതുകൊണ്ടാ ഈ വാതിൽ തുറക്കപ്പെട്ടത് അതിനർത്ഥം പാസ്സ്‌വേർഡ് സെറ്റ് ചെയ്തത് അമ്മാവൻ ആണെന്ന് മനസിലായോ?"
"ഓഹോ ഇത് കൊള്ളാലോ എന്തൊക്കെയാണോ ഇവിടെ നടക്കുന്നെ എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല"
"നീയറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട് പെണ്ണെ"
💬 Comments
View all comments