Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]
കൊണ്ടും തയാറല്ലേ?"
"അതേ വല്യച്ഛ ഞാൻ തയാറാണ്...ആ കുടുബത്തെ മുച്ചൂട് മുടിക്കും ഞാൻ.. ഇതെന്റെ പ്രതിജ്ഞയാ"
"ബലേഭേഷ് മിടുക്കൻ അതാവണം തേവക്കാട്ടിലെ ഓരോ ആൺ തരികളും"
ശിവജിത്തിന്റെ ചുമലിൽ തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഈ സമയത്താണ് അനന്തുവും സീതയും അങ്ങോട്ട് കടന്നു വന്നത്.
അവന്റെ കയ്യിൽ വലിയൊരു ബാഗ് ഉണ്ടായിരുന്നു.
സീതയെ കണ്ടതും യതീന്ദ്രൻ പുഞ്ചിരി തൂകി.
സീത ആശ്ചര്യത്തോടെ അദ്ദേഹത്തെ നോക്കി മറുപടിയായി ഒന്നു പുഞ്ചിരിച്ചു.
അവർക്ക് പുറകെ വരികയായിരുന്ന അനന്തുവിൽ യതിയുടെ കണ്ണുകൾ ഒരു നിമിഷം തറഞ്ഞു നിന്നു.
കണ്മുന്നിൽ വന്നു നിൽക്കുന്ന ആളുടെ രൂപം കണ്ട് അദ്ദേഹത്തിന് തല പെരുത്തു.
കണ്ണുകൾ വിടർന്നു.
അവ തിളക്കത്തോടെ നിന്നു.
താൻ പകൽ സ്വപ്നം കാണുകയാണോ?
അതോ ഇതു തന്റെ തോന്നലാണോ?
ദേവൻ തന്റെ കൺമുന്നിൽ വന്നു നിൽക്കുന്നു.
അതേ മുഖം അതേ ചിരി.
അതേ ഒളിമിന്നുന്ന നീല കണ്ണുകൾ.
യതീന്ദ്രൻ കണ്ണുകൾ ചിമ്മി തുറന്നു.
ഇപ്പോഴും അതിന്റെ നോട്ടം തന്നിൽ ആണ്.
"ഏട്ടാ ഇത് "
അല്പം സംഭ്രമത്തോടെ യതി ശങ്കരനെ പാളി നോക്കി.
"ഇളയച്ഛ ഇതെന്റെ മൂത്ത മകനാ അനന്തു"
മാലതി പറഞ്ഞ വാക്കുകൾ കേട്ട് ആവിശ്വസനീയതയോടെ അദ്ദേഹം നിന്നു.
ഇപ്പോഴും തന്റെ കാതുകളെ വിശ്വസിക്കാൻ കഴിയുന്നില്ല.
"അതേ യതി ഇത് മാലതിയുടെ മോനാ"
ശങ്കരൻ അതിനെ സധൂകരിക്കുന്ന പോലെ പറഞ്ഞു.
യതീന്ദ്രൻ പതുക്കെ മുന്നോട്ട് വന്ന് അനന്തുവിന്റെ ചുമലിൽ പിടിച്ചു.
ശേഷം അവന്റെ മുഖത്തൂടെ ആ കൈകൾ ഓടി നടന്നു.
അപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു.
ഓരോ സ്പർശനത്തിലും ആ കൈകളുടെ വിറയൽ അനന്തുവിന് അനുഭവിക്കാൻ പറ്റി.
എന്തോ ഒരു ശൂന്യത പോലെ.
അനന്തു വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.
"ദേവൻ………........"
യതീന്ദ്രൻ അവനെ വാരി പുണർന്നു.
അതിർ വരമ്പുകൾ പൊട്ടിച്ചെറിഞ്ഞു ആ സന്യാസി ശ്രേഷ്ഠന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
അപ്പോഴും അനന്തു വല്ലാത്ത മൗനത്തിൽ ആയിരുന്നു.
ഒന്നും മിണ്ടാനും പറയാനും പറ്റാത്ത അവസ്ഥ.
സംയമനം വീണ്ടെടുത്ത് യതി തന്റെ ജ്യേഷ്ട്ടനെ പാളി നോക്കി.
"അവനെ കണ്ടപ്പോൾ ഞങ്ങളും ഇങ്ങനെ തന്നായിരുന്നു...ദേവന് പകരമായി ഇവിടുത്തെ
💬 Comments
View all comments